scorecardresearch

ഖേലോ ഇന്ത്യ: ഹിമാചൽ പ്രദേശിനെതിരെ 28-0ന്റെ റെക്കോർഡ് ജയവുമായി കേരളം

ഏകപക്ഷീയമായ 28 ഗോളുകൾക്കാണ് കേരളം ഹിമാചൽ പ്രദേശിനെ പരാജയപ്പെടുത്തിയത്

ഏകപക്ഷീയമായ 28 ഗോളുകൾക്കാണ് കേരളം ഹിമാചൽ പ്രദേശിനെ പരാജയപ്പെടുത്തിയത്

author-image
Sports Desk
New Update
ഖേലോ ഇന്ത്യ: ഹിമാചൽ പ്രദേശിനെതിരെ 28-0ന്റെ റെക്കോർഡ് ജയവുമായി കേരളം

പുണെ: പുണെയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് തകർപ്പൻ ജയം. ഏകപക്ഷീയമായ 28 ഗോളുകൾക്കാണ് കേരളം ഹിമാചൽ പ്രദേശിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ഗോളുകൾ കണ്ടെത്തുന്നതിൽ കേരളത്തിന്രെ പെൺകുട്ടികൾ വിജയിക്കുകയായിരുന്നു. മേഘ്ന മാത്രം ഏഴ് ഗോളുകളാണ് ഹിമാചൽ വലയിൽ നിറച്ചത്.

Advertisment

മേഘ്നയുടെ ഏഴ് ഗോൾ നേട്ടത്തിന് പുറമെ സോന അഞ്ച് ഗോളുകളും നേടി. ശ്രീലക്ഷ്മി, അമയ എന്നീ താരങ്ങൾ മൂന്ന് തവണ ലക്ഷ്യം കണ്ടപ്പോൾ അഭിരാമി, ഭാഗ്യ, അനന്യ എന്നിവർ രണ്ട് ഗോളുകൾ വീതവും നേടി.

അതേസമയം, അണ്ടർ 21 ആൺകുട്ടികളുടെ പോരാട്ടത്തിൽ കേരളം ഛണ്ഡിഗഡിനോട് സമനില വഴങ്ങി. ഓരോ ഗോൾ വീതം നേടിയാണ് ഇരു ടീമുകളും മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 62-ാം മിനിറ്റിൽ ധ്രൂവിലൂടെ എതിരാളികളാണ് മുന്നിലെത്തിയത്. ഒമ്പത് മിനിറ്റുകൾക്കപ്പുറം ഹബീബ് റഹ്മാൻ കേരളത്തെ ഒപ്പമെത്തിക്കുകയായിരുന്നു.

Football Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: