കാറ്റലോണിയ: ബാഴ്സലോണയില്‍ തന്റെ കഴിവിന്റെ പരമാവധി നന്നായി കളിക്കുമെന്ന് ഘാനയുടെ മുന്നേറ്റ താരം കെവിന് പ്രിന്‍സ് ബോട്ടങ്. ഫുട്ബോള്‍ പ്രേമികളെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു ബാഴ്സ ഇന്നലെ ബോട്ടങ്ങുമായി കരാറിലെത്തിയത്. ഒരു വര്‍ഷത്തെ ലോണിലാണ് ബോട്ടങ് ലാലീഗ വമ്പന്മാര്ക്കൊപ്പമെത്തിയത്. സമ്മറോടെ കരാര്‍ സ്ഥിരമാക്കിയേക്കും.
എട്ട് മില്യണ്‍ യൂറോയുടെ ബൈ ഔട്ട് ഓപ്ഷനും കരാറിലുണ്ട്. ഇറ്റാലിയന്‍ ക്ലബ്ബായ സസുവോളയില്‍ നിന്നുമാണ് ബോട്ടങ് ബാഴ്സയിലെത്തുന്നത്. നാല് യൂറോപ്യന്‍ ലീഗുകളിലും കളിച്ചതിന്റെ പരിചയ സമ്പത്താണ് ബോട്ടങ്ങിന്റെ കരുത്ത്. സെന്‍ട്രല്‍ സ്ട്രൈക്കറായും ഡീപ്പിലും കളിക്കാനുള്ള മികവാണ് താരത്തെ സ്വന്തമാക്കിയതിന് പിന്നിലെന്ന് ബാഴ്സ തലവന്‍ വാല്വെര്ദെ പറഞ്ഞു.
ബാഴ്സയില്‍ കളിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അടുത്ത എല്‍ ക്ലാസിക്കോയില്‍ ഗോള്‍ അടിക്കാന്‍ ആഗ്രഹമുണ്ടെന്നും ബോട്ടങ് പറഞ്ഞു. ഇന്ന് ഉച്ചയോടെ താരത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
ജർമ്മനിയില്‍ ജനിച്ച ബോട്ടങ് ജര്‍മ്മനിയുടേയും ബയേണ്‍ മ്യൂണിക്കിന്റേയും പ്രതിരോധ താരം ജെറോം ബോട്ടങ്ങിന്റെ സഹോദരനാണ്. കഴിഞ്ഞ വര്‍ഷമാണ് താരം ജര്‍മന്‍ ലീഗില്‍ നിന്നും സിരി എയിലേക്ക് എത്തിയത്. സസുവോളക്കായി ഈ സീസണില്‍ 15 മത്സരങ്ങളില്‍ അഞ്ച് ഗോള്‍ നേടിയിട്ടുണ്ട് ബോട്ടങ്. ടോടന്‍ഹാം ഹോട്ട്സ്പര്‍, എസി മിലാന്, ഷാല്‍ക്കെ എന്നീ ടീമുകള്‍ക്കു വേണ്ടിയും സ്പാനിഷ് ടീമായ ലാസ് പാമസിനായും ബോട്ടങ് കളിച്ചിട്ടുണ്ട്.