Latest News

ട്വന്റി 20 ലോകകപ്പിലെ ടോപ് സ്കോറര്‍ അയാളായിരിക്കും; ഇന്ത്യന്‍ താരത്തെ പിന്തുണച്ച് പീറ്റേഴ്സണ്‍

കിരീടം ഇംഗ്ലണ്ടിനായിരിക്കുമെന്ന് പറയാന്‍ മുന്‍ താരത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല

Kevin Pietersen, T20 WC
Photo: Facebook/ Kevin Pietersen

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ഫൈനലില്‍ എത്താന്‍ സാധ്യതയുള്ള ടീമുകള്‍, കൂടുതല്‍ റണ്‍സ്, വിക്കറ്റ് എന്നിവ ആര് നേടും എന്നതിലൊക്കെ പ്രവചനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. കലാശപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഇന്ത്യയും എത്തുമെന്നാണ് പീറ്റേഴ്സണിന്റെ പ്രവചനം. എന്നാല്‍ കിരീടം ഇംഗ്ലണ്ടിനായിരിക്കുമെന്ന് പറയാന്‍ മുന്‍ താരത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

റണ്‍വേട്ടയില്‍ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ രോഹിത് ശര്‍മ തിളങ്ങുമെന്നാണ് പീറ്റേഴ്സണിന്റെ പ്രതീക്ഷ. “ഏത് സാഹചര്യത്തിലും ഫോര്‍മാറ്റിലും രോഹിത് ഒരു ക്ലാസ് ബാറ്ററാണ്. ടൂര്‍ണമെന്റില്‍ രോഹിതിന് ഫോം നഷ്ടപ്പെടാനുള്ള സാധ്യതയില്ല. സ്ഥിരതയോടെ കളിക്കുന്ന താരമാണ് അദ്ദേഹം. ഇത്തവണയും അതിന് മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല. ടോപ് ഓര്‍ഡറാണ് ബാറ്റ് ചെയ്യാന്‍ ഏറ്റവും ഉചിതമായ സ്ഥാനം,” പീറ്റേഴ്സണ്‍ വ്യക്തമാക്കി.

ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റ് നേടാനുള്ള സാധ്യത പാക്കിസ്ഥാന്റെ ഷഹീന്‍ അഫ്രിദിക്കാണെന്നും പീറ്റേഴ്സണ്‍ പറയുന്നു. “ലോകകപ്പില്‍ പാക്കിസ്ഥാന്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം ഷഹീനാണ്. ആദ്യ ഓവറുകളില്‍ അയാള്‍ അത്യുജ്ജലമായാണ് പന്തെറിയുന്നത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ താരത്തിന് കഴിഞ്ഞേക്കും,” മുന്‍ ഇംഗ്ലണ്ട് താരം പ്രതീക്ഷ പങ്കുവച്ചു.

അതേസമയം, ഓസ്ട്രേലിയയുടെ സാധ്യതകളേയും പീറ്റേഴ്സണ്‍ തള്ളിക്കളയുന്നില്ല. “പാക്കിസ്ഥാനെ പോലെ തന്നെ ഓസ്ട്രേലിയയും മികച്ച ടീമാണ്. പ്രതിഭാധനരാണ് പേസ് നിര. ഫോമില്‍ തുടരുന്ന നിരവധി താരങ്ങളും ഒപ്പമുണ്ട്. ഐപിഎല്ലില്‍ നാല് അര്‍ധ സെഞ്ചുറികള്‍ നേടിയ മാക്സ്വെല്‍ ഒറ്റക്ക് ഓസിസിനെ ജയിപ്പിക്കാന്‍ കഴിവുളളയാളാണ്. ഓസ്ട്രേലിയയെ സെമി ഫൈനലില്‍ എത്തിക്കുന്നതില്‍ മാക്സ്വെല്‍ നിര്‍ണായകമാകും,” പീറ്റേഴ്സണ്‍ പറഞ്ഞു.

Also Read: T20 World Cup: ന്യൂസിലന്‍ഡിനെതിരെ ജയം അനിവാര്യം; രണ്ട് മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഗവാസ്കര്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kevin pietersen picks india star as top scorer of t20 world cup

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com