/indian-express-malayalam/media/media_files/uploads/2021/03/sachin-kevin-peterson-Road-Safety-World-Series.jpg)
തനിക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ വെളിപ്പെടുത്തിയത് ശനിയാഴ്ചയാണ്. ട്വിറ്ററിലൂടെയാണ് സച്ചിൻ ഈ വാർത്ത അറിയിച്ചത്. ഇത് കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ നടത്തിയ ഒരു ട്വീറ്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
"കോവിഡ് പോസിറ്റീവ് ആയത് എന്തിനാണ് ലോകത്തെ അറിയിക്കുന്നത്, ആരെങ്കിലും എന്നോട് പറഞ്ഞു തരൂ," എന്നാണ് പീറ്റേഴ്സൺ ട്വീറ്റ് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചുകൊണ്ട് സച്ചിൻ ട്വീറ്റ് ചെയ്ത് ഏതാനും മണിക്കൂറിനുള്ളിലാണ് പീറ്റേഴ്സൺ ഈ ട്വീറ്റ് നടത്തിയെന്നതിനാൽ സച്ചിനെ ലക്ഷ്യമിട്ടാണോ ഈ ട്വീറ്റ് എന്ന അഭ്യൂഹമുയരുകയും ചെയ്തു.
Can someone please tell me, why you need to announce it to the world, that you have Covid?!
— Kevin Pietersen (@KP24) March 27, 2021
പീറ്റേഴ്സന്റെ ഈ ട്വീറ്റ് ഒരു വിവാദക്കൊടുങ്കാറ്റിന് തന്നെ കാരണമായി. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങാണ് പീറ്റേഴ്സണിന്റെ ട്വീറ്റിന് ആദ്യം മറുപടി നൽകിയവരിൽ ഒരാൾ. "ഇക്കാര്യം മുൻപൊന്നും തോന്നാതെ ഇന്ന് തോന്നാൻ കാരണമെന്താണ്," എന്നാണ് യുവരാജ് സിങ് ചോദിച്ചത്.
Can someone please tell me, why you need to announce it to the world, that you have Covid?!
— Kevin Pietersen (@KP24) March 27, 2021
ഇതിനൊപ്പം സച്ചിൻ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി പ്രഖ്യാപിച്ചതിന് പിറകെയാണ് ട്വീറ്റെന്ന് ചില ആരാധകരും ചൂണ്ടിക്കാട്ടി. സച്ചിന് കോവിഡ് സ്ഥിരീകരിച്ചതിനെക്കുറിച്ച് ആരാധകർ പറഞ്ഞപ്പോൾ പീറ്റേഴ്സൺ ആശ്ചര്യത്തോടെ പ്രതികരിക്കുകയും ചെയ്തു.
പിന്നീട് യുവരാജിന് നൽകിയ ഒരു മറുപടിയിൽ ഇപ്പോഴാണ് "സച്ചിന് കോവിഡ് സ്ഥിരീകരിച്ചതായി ഇപ്പോഴാണ് അറിഞ്ഞത്," എന്നും ക്ഷമ പറയുകയാണെന്നും പീറ്റേഴ്സൺ പറഞ്ഞു. “സച്ചിന് അത് ഉണ്ടെന്ന് കണ്ടു! ക്ഷമിക്കണം! ക്ഷമിക്കണം. സച്ചിൻ, ഉടൻ തന്നെ ഭേദമാവട്ടെ സുഹൃത്തെ,” പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു.
Haha just pulling you leg bud !
— Yuvraj Singh (@YUVSTRONG12) March 27, 2021
സമീപകാലത്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പ്രമുഖരിൽ ഒരാളാണ് സച്ചിൻ.
"സച്ചിൻ കോവിഡ് പരിശോധന നടത്തി, റിപ്പോർട്ട് പോസിറ്റീവ് ആണെന്നാണ് കണ്ടത്. അദ്ദേഹം സ്വയം ഐസൊലേഷനിലേക്ക് മാറി. ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുകയാണ്,” എന്നാണ് സച്ചിന്റെ കുടുംബവുമായി അടുപ്പമുള്ളവർ വൃത്തങ്ങൾ ശനിയാഴ്ച പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.