/indian-express-malayalam/media/media_files/uploads/2021/06/kevin-pietersen.jpg)
ഓസ്‌ട്രേലിയയിലെ കോവിഡ് നിയന്ത്രങ്ങൾക്ക് എതിരെ പീറ്റേഴ്‌സൺ. കളിക്കാർക്ക് ബയോ ബബിളിൽ കഴിഞ്ഞു മതിയായെന്നും ആഷസിന് മുമ്പ് ഓസ്‌ട്രേലിയയിലെ "പരിഹാസ്യമായ ക്വാറന്റൈൻ നിയമങ്ങൾ" പിൻവലിക്കണമെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ പറഞ്ഞു.
ഓസ്‌ട്രേലിയയിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെ നിരവധി താരങ്ങൾ രംഗത്ത് വന്നതോടെ വരാനിരിക്കുന്ന ആഷസ് പരമ്പര ഇപ്പോൾ തന്നെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അതിനിടയിലാണ് പീറ്റേഴ്‌സണും അതൃപ്തി അറിയിച്ചു രംഗത്ത് എത്തിയിരിക്കുന്നത്.
“ഈ ശൈത്യകാലത്ത് ഞാൻ ആഷസിനു പോകാൻ ഒരു വഴിയുമില്ല. യാതൊരു സാധ്യതയുമില്ല! പരിഹാസ്യമായ ക്വാറന്റൈൻ നിയമങ്ങൾ റദ്ദാക്കുകയും എന്റെ കുടുംബത്തിന് യാതൊരു നിയന്ത്രണങ്ങലുമില്ലാതെ സഞ്ചരിക്കാനും കഴിഞ്ഞാൽ പോകും. കളിക്കാർക്ക് ബയോ ബബിൾ മതിയായി, മടുത്തു " പീറ്റേഴ്‌സൺ ട്വീറ്റ് ചെയ്തു.
അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഡിസംബർ 8 മുതൽ ജനുവരി 18 വരെയാണ്. എന്നാൽ പല മുതിർന്ന ഇംഗ്ലീഷ് കളിക്കാരും ഏത് തരം നിയന്ത്രങ്ങളായിരിക്കും എന്നതിനെ ആശ്രയിച്ച് പരമ്പര ബഹിഷ്കരിക്കാൻ ഒരുങ്ങി നിൽക്കുന്നതിനാൽ പരമ്പര നടക്കുമോ എന്നതിലും അവ്യക്തത നിലനിൽക്കുകയാണ്.
അടുത്തിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അമേരിക്കയിൽ വെച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി ആഷസിന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ കുടുംബങ്ങൾക്കുള്ള യാത്രാ വിലക്കിന്റെ പ്രശ്നം ഉന്നയിച്ചിരുന്നു.
Also Read: IPL 2021: ഇങ്ങനെയുണ്ടോ ഒരു തോല്‍വി; പരാജയത്തിന് പിന്നാലെ മുംബൈയ്ക്ക് ട്രോള്‍ മഴ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.