അയർലൻഡിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി നേടി കെവിന്‍ ഒബ്രയാന്‍. തിങ്കളാഴ്‌ച ഡൂബ്ലിനില്‍ പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് മാച്ചിന്‍റെ നാലാമത്തെ ദിവസമാണ് 186 ബോളുകളില്‍ നിന്ന് കെവിന്‍ ഈ നേട്ടം കൈവരിച്ചത്. ആദ്യ ഇന്നിങ്സില്‍ 40 റണ്‍സ് നേടി പുറത്തായ കെവിന്‍ രണ്ടാമത്തെ ഇന്നിങ്സ് വളരെ സൂക്ഷ്മതയോടെയാണ് മുന്നേറിയത്. വേള്‍ഡ് കപ്പില്‍ ഏറ്റവും വേഗതയുള്ള അര്‍ദ്ധ സെഞ്ചുറി നേടിയതിനുള്ള റെക്കൊര്‍ഡും 34 വയസുകാരനായ ഈ താരത്തിന്‍റെ പേരില്‍ തന്നെയാണുള്ളത്.
Today's hero, @KevinOBrien113, leaves the field to a standing ovation from all at @MalahideCC #IREvPAK #BackingGreen pic.twitter.com/HPHYXZ56QP
— Cricket Ireland (@Irelandcricket) May 14, 2018
ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയില്‍ നിന്ന അയർലൻഡിനെ 139 റണ്‍സ് എന്ന ലീഡിലേക്കെത്തിച്ചത് ബ്രയന്‍റെ അവിസ്മരണീയ ഇന്നിങ്സാണ്. ബ്രയനും സ്ടുവര്‍ട്ട് തോംസണും കൂടി 114 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് ശേഷിക്കുന്ന അയർലൻഡിന് അടുത്ത ദിവസം കൂടുതല്‍ ലീഡ് നേടാന്‍ സാധിക്കും.
“ഇത് എനിക്ക് വളരെ പ്രിയപ്പെട്ട നിമിഷമാണ്. ഞങ്ങള്‍ എവിടെ നിന്നാണ് വന്നത് എന്ന് കൂടി ആലോചിക്കുമ്പോള്‍ അതിന്‍റെ മാഹത്മ്യം വര്‍ദ്ധിക്കുന്നു. അവസാനത്തെ അര മണിക്കൂര്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടി. പക്ഷേ അപ്പുറത്ത് നിന്ന് ടി.കെ എനിക്ക് വളരെ നല്ല സപ്പോര്‍ട്ട് ആണ് നല്‍കിയത്. വളരെ സമാധാനപരമായി നിലയുറപ്പിച്ചുകൊണ്ടാണ് അദ്ദേഹം കളിച്ചത്. നാളെ പരമാവധി ലീഡ് നേടാന്‍ ശ്രമിക്കണം. ഏഴു വര്‍ഷങ്ങള്‍ക്കിടയിലെ ആദ്യത്തെ സെഞ്ചുറി”, ചരിത്രം കുറിച്ച മുഹൂര്‍ത്തതിനു ശേഷം കമന്റേറ്റർമാരോട് പറഞ്ഞു.