ദേശീയ സീനിയർ വനിതാ വോളിബോൾ കിരീടം കേരളത്തിന്. ഫൈനൽ പോരാട്ടത്തിൽ റെയിൽവേയ്സിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ഉയർത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കാത്തിരിപ്പിനാണ് കേരള വനിതകൾ വിരാമമിട്ടിരിക്കുന്നത്.

2007ന് ശേഷം ആദ്യമായാണ് കേരള വനിതകൾ ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്നത്. കഴിഞ്ഞ 10 തവണയും കേരളം ഫൈനലില്‍ പ്രവേശിച്ചെങ്കിലും റെയില്‍വേയോട് പരാജയപ്പെടുകയായിരുന്നു. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ വിജയം.

ആദ്യ സെറ്റ് നേടി റെയിൽവേയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. രണ്ടാം സെറ്റിൽ കേരളം ഒപ്പമെത്തിയപ്പോൾ മൂന്നാം സെറ്റ് സ്വന്തമാക്കി എതിരാളികൾ ലീഡെടുത്തു. അവസാന രണ്ട് സെറ്റുകൾ സ്വന്തമാക്കി കേരളം കിരീടമുയർത്തുകയായിരുന്നു.

നേരത്തെ സെമിയിൽ പഞ്ചാബിനോട് തോറ്റ നിലവിലെ പുരുഷ ചാമ്പ്യന്‍മാരായ കേരള ടീമിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ