തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും തോൽവി. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ 151 റൺസിനാണ് കേരളം തമിഴ്നാടിനോട് പരാജയപ്പെട്ടത്. വിജയപ്രതീക്ഷ കൈവിടാതെ കേരളം. രണ്ടാം ഇന്നിങ്സിലും ബാറ്റിങ്ങിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് കേരളത്തിന് തോൽവി വഴങ്ങേണ്ടി വന്നത്.

അർദ്ധസെഞ്ചുറി നേടിയ സഞ്ജു സാംസണും, സിജോമോൻ ജോസഫും മാത്രമാണ് കേരളത്തിനായി അൽപ്പമെങ്കിലും ചെറുത്തു നിൽപ്പ് നടത്തിയത്. സഞ്ജു 192 പന്തിൽ 91 റൺസ് നേടിയപ്പോൾ, 132 പന്തിൽ 55 റൺസായിരുന്നു സിജോമോന്റെ സമ്പാദ്യം. അഞ്ച് കേരള താരങ്ങളാണ് അക്കൗണ്ട് പോലും തുറക്കാതെ കൂടാരം കയറിയത്.

ഒരു വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എന്ന നിലയിൽ നാലാം ദിനം കളി പുനരാരംഭിച്ച കേരളത്തിന് അർദ്ധ സെഞ്ചുറി നേടിയ സിജോമോൻ മികച്ച തുടക്കം നൽകി. ഒരു ഘട്ടത്തിൽ 157 റൺസിന് മൂന്ന് വിക്കറ്റെന്ന സുരക്ഷിതമായ നിലയിൽ നിന്നും കേരളം വിക്കറ്റുകൾ വലിച്ചെറിഞ്ഞു. നാല് റൺസെടുക്കുന്നതിനിടയിൽ മൂന്ന് താരങ്ങൾ പുറത്ത്. പിന്നാലെ വാലറ്റവും വിക്കറ്റ് തുലച്ചതോടെ കേരളത്തിന് രഞ്ജിയിൽ തുടർച്ചയായ രണ്ടാം തോൽവി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച തമിഴ്നാടിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ടീം സ്കോർ 55ൽ നിൽക്കെ 33 റൺസ് നേടിയ അഭിനവ് മുകുന്ദിനെ നഷ്ടമായെങ്കിലും കൗഷിക് ക്രീസിൽ തുടർന്നു, അർദ്ധ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. ഇതിനിടയിൽ അപാരജിത്തിന്റെയും ദിനേശ് കാർത്തിക്കിന്റെയും വിക്കറ്റ് തമിഴ്നാടിന് നഷ്ടമായി. പിന്നാലെ കൗഷിക്കും മടങ്ങിയതോടെ നായകൻ ഇന്ദ്രജിത്ത് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ