സഞ്ജുവിന്റെ അർധസെഞ്ചുറി പാഴായി; രാജസ്ഥാനെതിരെ കേരളത്തിന് തോൽവി

സഞ്ജു സാംസണിന്റെയും സച്ചിൻ ബേബിയുടെയും വെടിക്കെട്ട് ബാറ്റിങ്ങിൽ കേരളം ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം മൂന്ന് ഓവർ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി രാജസ്ഥൻ മറികടന്നു

ten wickets, ten wickets in an innings by indian, പത്ത് വിക്കറ്റ് നേട്ടം, കൂച്ച് ബിഹാർ ട്രോഫി,cooch behar trophy,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

തിരുവനന്തപുരം: സയ്യിദ് മുഷ്തഖ് അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം തോൽവി. കരുത്തരായ രാജസ്ഥാൻ ഏഴ് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. സഞ്ജു സാംസണിന്റെയും സച്ചിൻ ബേബിയുടെയും വെടിക്കെട്ട് ബാറ്റിങ്ങിൽ കേരളം ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം മൂന്ന് ഓവർ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി രാജസ്ഥൻ മറികടന്നു. അർധസെഞ്ചുറി നേടിയ രാജേഷ് ബിഷ്ണോയിയാണ് രാജസ്ഥാന്റെ വിജയശിൽപി.

തുടക്കം തകർച്ചയോടെയായിരുന്നെങ്കിലും നാലാം വിക്കറ്റിൽ ഒത്തുചേർന്ന രാജേഷ് ബിഷ്ണോയി – അർജിത് ഗുപ്ത സഖ്യം രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. രാജേഷ് 51 പന്തിൽ 76 റൺസും അർജിത് 22 പന്തിൽ 44 റൺസുമെടുത്ത് പുറത്താകാതെ നിന്നു. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ കേരള പേസർമാരെ ഇരുവരും നിരന്തരം ബൗണ്ടറി കടത്തി. കെ.എം.ആസിഫ് മാത്രമാണ് കേരള ബോളിങ്ങിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

Also Read: മായങ്ക് അഗർവാളിന് സെഞ്ചുറി, ലീഡ് ഉയർത്തി ഇന്ത്യ

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തെ മികച്ച സ്കോറിലെത്തിച്ചത് സഞ്ജു സാംസണിന്റെ അർധ സെഞ്ചുറി പ്രകടനമാണ്. ഇന്ത്യൻ ക്യാംപിൽ നിന്ന് മടങ്ങിയെത്തിയ സഞ്ജു ഫോം തിരിച്ചുപിടിച്ചതോടെ കേരളം കുതിച്ചു. 39 പന്തിൽ 53 റൺസാണ് താരം നേടിയത്. 29 പന്തിൽ 47 റൺസുമായി സച്ചിൻ ബേബിയും മികച്ച പിന്തുണ നൽകി.

ഇന്നലെ നടന്ന മത്സരത്തിൽ കേരളം ശക്തരായ വിദർഭയെ പരാജയപ്പെടുത്തിയിരുന്നു. 26 റൺസിനാണ് കേരളം വിദർഭയെ പരാജയപ്പെടുത്തിയത്. കേരളം ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിദർഭയ്ക്ക് നിശ്ചിത ഓവറിൽ 136 റൺസെടുക്കാനെ സാധിച്ചുള്ളൂ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kerala vs rajastan syyed mushtaq ali trophy match report

Next Story
മായങ്കിന് സെഞ്ചുറി, അർധസെഞ്ചുറി തികച്ച് രഹാനെ; ലീഡ് ഉയർത്തി ഇന്ത്യindia vs bangladesh, ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ്, ind vs ban, ind vs ban live score, ind vs ban 2019, മായങ്ക് അഗർവാൾ, ind vs ban 1st test, ind vs ban 1st test live score, ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് സ്കോർ, ind vs ban 1st test live cricket score, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, india vs bangladesh test, star sports 1, star sports 2 live, star sports 3 live, hotstar live cricket,india vs bangladesh live streaming, india vs bangladesh 1st test live streaming, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com