തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഞായറാഴ്ച്ച കേരളം പഞ്ചാബിനെ നേരിടും.പഞ്ചാബ് മൊഹാലി ഐ.സ് ബിന്ദ്ര ക്രിക്കറ്റ് സ്റ്റേഡിയത്തിയത്തില്‍ രാവിലെ 9.30നാണ് മത്സരം ആരംഭിക്കുന്നത്. ടൂർണമെന്റിലെ നാലാം ജയമാണ് കേരളം ലക്ഷ്യമിടുന്നത്.

ഈ സീസണിലെ കേരളത്തിന്റെ ഏഴാമത്തെ മത്സരമാണിത്. കഴിഞ്ഞ 6 മത്സരങ്ങളില്‍ നിന്നായി 20 പോയിന്റോടെ ഗ്രൂപ്പ് എ – ഗ്രൂപ്പ് ബിയില്‍ 5-ാം സ്ഥാനത്താണ് കേരളം. മൂന്ന് മത്സരങ്ങൾ ജയിച്ചപ്പോൾ രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും ഒരെണ്ണം സമനിലയിൽ അവസാനിക്കുകയും ചെയ്തു.

ആറ് മത്സരങ്ങൾ തന്നെ കളിച്ച പഞ്ചാബ് ഒന്നിൽ മാത്രമാണ് വിജയിച്ചത്. 13 പോയിന്റോടെ 11-ാം സ്ഥാനത്താണ് പഞ്ചാബ്. കഴിഞ്ഞ മത്സരത്തിൽ ഡല്‍ഹിയെ ഇന്നിങ്‌സിനും 27 റണ്‍സിനും തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കേരളം ഇറങ്ങുക.

കേരള ടീം: സച്ചിന്‍ ബേബി (നായകന്‍), ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു വിശ്വനാഥ്, റോഹന്‍ പ്രേം, വി.എ.ജഗദീഷ്, അക്ഷയ് ചന്ദ്രന്‍, വിഷ്ണു വിനോദ്, സിജോമോന്‍ ജോസഫ്, സന്ദീപ് എസ് വാര്യര്‍, നിധീഷ്. എം.ഡി, ബേസില്‍ തമ്പി, രാഹുല്‍.പി, വിനൂപ് എസ് മനോഹരന്‍, അഭിഷേക് മോഹൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook