scorecardresearch

അർഹിച്ച സെഞ്ചുറിക്കരികിൽ വീണ് അപരാജിത്; മധ്യപ്രദേശിനെ പിടിച്ചുകെട്ടി കേരളം

Ranji Trophy Kerala vs Madhya pradesh: ആറ് വിക്കറ്റ് നഷ്ടപ്പെട്ട മധ്യപ്രദേശിനെ കരകയറ്റാൻ ശ്രമിക്കുകയാണ് സരൻഷ് ജെയിനും ആര്യൻ പാണ്ഡെയും. ഇരുവരും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ 54 റൺസ് വന്ന് കഴിഞ്ഞു

Ranji Trophy Kerala vs Madhya pradesh: ആറ് വിക്കറ്റ് നഷ്ടപ്പെട്ട മധ്യപ്രദേശിനെ കരകയറ്റാൻ ശ്രമിക്കുകയാണ് സരൻഷ് ജെയിനും ആര്യൻ പാണ്ഡെയും. ഇരുവരും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ 54 റൺസ് വന്ന് കഴിഞ്ഞു

author-image
Sports Desk
New Update
Edhen Apple Tom

Edhen Apple Tom (Source: Instagram)

രഞ്ജി ട്രോഫിയിൽ മധ്യപ്രദേശ് ബാറ്റർമാരെ വിറപ്പിച്ച് കേരളം. രണ്ടാം ദിനം കളി നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എന്ന നിലയിൽ ആണ് മധ്യപ്രദേശ്. ഒന്നാം ഇന്നിങ്സിൽ 281 റൺസ് ആണ് മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കുന്ന കേരളം കണ്ടെത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിന് 35 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. സെഞ്ചുറിക്ക് രണ്ട് റൺസ് മാത്രം അകലെ വെച്ച് അപരാജിത് പുറത്തായത് കേരള ക്യാംപിനെ നിരാശപ്പെടുത്തി. 

Advertisment

ആറ് വിക്കറ്റ് നഷ്ടപ്പെട്ട മധ്യപ്രദേശിനെ കരകയറ്റാൻ ശ്രമിക്കുകയാണ്  സരൻഷ് ജെയിനും ആര്യൻ പാണ്ഡെയും. ഇരുവരും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ 54 റൺസ് വന്ന് കഴിഞ്ഞു. രണ്ടാം ദിനം കളി നിർത്തുമ്പോൾ സരൻഷ് 41 റൺസുമായും ആര്യൻ 33 റൺസുമായുമാണ് ക്രീസിലുള്ളത്. കേരളത്തിന് വേണ്ടി നിധീഷ് എം ഡിയും ഏദൻ ആപ്പിൾ ടോമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Also Read: വിഘ്നേഷ് പുത്തൂരിനെ റിലീസ് ചെയ്ത് മുംബൈ; നിലനിർത്തിയത് ഇവരെ

ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് തുടക്കത്തിൽ തന്നെ പ്രഹരമേറ്റു. യഷ് ദുബെയെ അഭിജിത് പ്രവീൺ ക്ലീൻ ബൗൾഡാക്കി. ഗോൾഡൻ ഡക്കായി ദുബെ മടങ്ങിയതിന് ശേഷം 21 റൺസെടുത്ത ഹർഷ് ഗാവ്ലിയെ നിധീഷ് എം ഡി എൽബിഡബ്ല്യുവിൽ കുടുക്കി. 

Also Read: മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ; പഴയ പ്രതിഫലം, പുതിയ ഫ്രാഞ്ചൈസി

Advertisment

പിന്നാലെ മധ്യപ്രദേശ് ക്യാപ്റ്റൻ ശുഭം ശർമയെയും ഹർപ്രീത് സിങ്ങിനെയും തുടരെയുള്ള പന്തുകളിൽ പുറത്താക്കി ഏദൻ ആപ്പിൾ ടോം കളി രണ്ടാം ദിനം  കേരളത്തിന് അനുകൂലമാക്കി. ഇരുവരേയും ഏദൻ ആപ്പിൾ ടോം വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു.

Also Read: "ഞാൻ സ്ലിപ്പിൽ, ധോണി വിളിച്ചു പറഞ്ഞു, സഞ്ജു ആജാ"; 'ചേട്ടൻ' കണ്ട സ്വപ്നം

രണ്ടാം ദിനം ആദ്യ സെഷനിൽ ശ്രീഹരി എസ്.നായരുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. സെഞ്ചുറിക്ക് അരികിൽ നിൽക്കുമ്പോൾ ബാബാ അപരാജിതിതെ വീഴ്ത്തിയത് കുൽദീപ് സെന്നാണ്. ഏഴ് റൺസെടുത്ത നിധീഷ് എം ഡി കൂടി പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്‌സ് 281ൽ അവസാനിച്ചു. ഏദൻ ആപ്പിൾ ടോം ഒൻപത് റൺസുമായി പുറത്താകാതെ നിന്നു. മധ്യപ്രദേശിന് വേണ്ടി മൊഹമ്മദ് അർഷദ് ഖാൻ നാലും സരൻഷ് ജെയിൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

Read More: എന്തിന് ജഡേജയെ കൈവിട്ടു? സഞ്ജുവിനെ വാങ്ങിയത് എന്തിന്? ചെന്നൈയുടെ വിശദീകരണം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: