തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ ശക്തമായ തിരിച്ചുവരവ്. ഡൽഹിക്കെതിരായ നിർണായക രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ബാറ്റിങ് കനത്ത തകർച്ചയിൽ നിന്നുമാണ് കേരളം തിരിച്ചടിക്കുന്നത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെന്ന നിലയിലാണ്. ഏഴാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ജലജ് സക്സേനയും വിനൂപ് ഷീല മനോഹരനും ചേർന്നാണ് കേരളത്തെ കരകയറ്റിയത്. ഇരുവരും അർദ്ധസെഞ്ചുറി തികച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. 109 റൺസെടുക്കുന്നതിനിടയിൽ അഞ്ച് മുൻനിര വിക്കറ്റുകളും കേരളത്തിന് നഷ്ടമായിരുന്നു. എന്നാൽ 77 റൺസ് നേടിയ വിനൂപും 68 റൺസ് നേടിയ ജലജ് സക്സേനയുമാണ് കേരളത്തിന്റെ ശക്തമായ തിരിച്ചു വരവിന് വഴിയൊരുക്കിയത്. സക്സേന പുറത്തായെങ്കിലും വിനൂപ് ക്രീസിലുണ്ട്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണർമാരെ മാറ്റി പരീക്ഷിച്ചെങ്കിലും കേരളത്തിന് കാര്യമായ നേട്ടമുണ്ടായില്ല. ടീം സ്കോർ രണ്ടിൽ നിൽക്കെ ജഗദീശിനെ കേരളത്തിന് നഷ്ടമായി. അധികം വൈകാതെ അരങ്ങേറ്റ മത്സരം കളിച്ച യുവതാരം വത്സലും പുറത്തായി. സഞ്ജു സാംസൺ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. പിന്നാലെ നായകൻ സച്ചിൻ ബേബി റൺസൊന്നും എടുക്കാതെ പുറത്തായി.

എന്നാൽ ഒരറ്റത്ത് പിടിച്ചുനിന്ന രാഹുലിന്റെ പ്രകടനമാണ് കേരളത്തെ കടുത്ത പ്രതിസന്ധിയിൽ നിന്നും കരകയറ്റിയത്. 129 പന്തിൽ 77 റൺസ് നേടി രാഹുൽ ആറാമനായാണ് പുറത്തായത്. പത്ത് ഫോറും രണ്ട് സിക്സറും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്.

വിഷ്ണു വിനോദ് 24 റൺസിൽ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ വിനൂപും സക്സേനയും ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു.

ഡൽഹിക്കായി ശിവം ശർമ്മ നാല് വിക്കറ്റ് വീഴ്ത്തി. ആകാശ്, വികാസ്, ശിവാങ്ക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഈ സീസണിൽ മികച്ച തുടക്കം ലഭിച്ച കേരളം അവസാന രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. ടൂർണമെന്റിൽ ജീവൻ നിലനിർത്താൻ കേരളത്തിന് ജയം അനിവാര്യമാണ്. നിരവധി മാറ്റങ്ങളുമായാണ് കേരളം ഡൽഹിക്കെതിരെ ഇറങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ