തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഡൽഹിക്ക് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 320 റൺസ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ഡൽഹിക്ക് സ്കോർ മൂന്നക്കം കടക്കുന്നതിന് മുമ്പ് ആറ് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡൽഹി ആറ് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെടുത്തിട്ടുണ്ട്. കേരളത്തിന് വേണ്ടി ജലജ് സക്സേന മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഏഴ് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ടീം സ്കോർ 320ൽ നിൽക്കെ എല്ലവരും പുറത്താവുകയായിരുന്നു. ആറ് വിക്കറ്റെടുത്ത ശിവം ശർമ്മയാണ് കേരളത്തെ പിടിച്ചുകെട്ടിയത്. കേരളത്തിന് വേണ്ടി രാഹുൽ പി, വിനൂപ് ഷീല മനോഹരൻ, ജലജ് സക്സേന എന്നിവർ അർദ്ധസെഞ്ചുറി നേടി.

മറുപടി ബാറ്റിങ്ങിൽ ഡൽഹിക്കും അടിതെറ്റുകയായിരുന്നു. ടീം സ്കോർ നാലിൽ നിൽക്കെ അടുത്തടുത്ത പന്തുകളിൽ ഓപ്പണർമാർ പുറത്ത്. നായകൻ ദ്രൂവും വൈഭവ് റാവലും ചേർന്ന് ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ഇരുവരെയും സക്സേന കൂടാരം കയറ്റുകയായിരുന്നു. പിന്നാലെ എത്തിയവരും അതിവേഗം മടങ്ങിയതോടെ ഡൽഹി പ്രതിസന്ധിയിലായിരിക്കുകയാണ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണർമാരെ മാറ്റി പരീക്ഷിച്ചെങ്കിലും കേരളത്തിന് കാര്യമായ നേട്ടമുണ്ടായില്ല. ടീം സ്കോർ രണ്ടിൽ നിൽക്കെ ജഗദീശിനെ കേരളത്തിന് നഷ്ടമായി. അധികം വൈകാതെ അരങ്ങേറ്റ മത്സരം കളിച്ച യുവതാരം വത്സലും പുറത്തായി. സഞ്ജു സാംസൺ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. പിന്നാലെ നായകൻ സച്ചിൻ ബേബി റൺസൊന്നും എടുക്കാതെ

എന്നാൽ ഒരറ്റത്ത് പിടിച്ചുനിന്ന രാഹുലിന്റെ പ്രകടനമാണ് കേരളത്തെ കടുത്ത പ്രതിസന്ധിയിൽ നിന്നും കരകയറ്റിയത്. 129 പന്തിൽ 77 റൺസ് നേടി രാഹുൽ ആറാമനായാണ് പുറത്തായത്. പത്ത് ഫോറും രണ്ട് സിക്സറും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്. വിഷ്ണു വിനോദ് 24 റൺസിൽ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ വിനൂപും സക്സേനയും ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ