റോബിൻ ഉത്തപ്പയുടെ കരുത്തിൽ കേരളം; വിദർഭയ്ക്കെതിരെ തകർപ്പൻ ജയം

ഫോമിലേക്ക് ഉയർന്ന നായകൻ റോബിൻ ഉത്തപ്പയുടെ അർധ സെഞ്ചുറി പ്രകടനവും ബോളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരുമാണ് കരുത്തരായ വിദർഭയ്ക്കെതിരെ കേരളത്തിന് തകർപ്പൻ ജയം സമ്മാനിച്ചത്

തിരുവനന്തപുരം: സയ്യിദ് മുഷ്തഖലി അലി ട്രോഫിയിൽ കരുത്തരായ വിദർഭയ്ക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. 26 റൺസിനാണ് കേരളം വിദർഭയെ പരാജയപ്പെടുത്തിയത്. കേരളം ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിദർഭയ്ക്ക് നിശ്ചിത ഓവറിൽ 136 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഫോമിലേക്ക് ഉയർന്ന നായകൻ റോബിൻ ഉത്തപ്പയുടെ അർധ സെഞ്ചുറി പ്രകടനവും ബോളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരുടെയും പ്രകടനമാണ് കേരളത്തെ തുടർച്ചയായ മൂന്നാം ജയത്തിലെത്തിച്ചത്.

കേരളത്തിനെതിരെ അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ വിദർഭയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് പോയത് തിരിച്ചടിയാവുകയായിരുന്നു. 29 റൺസെടുത്ത അക്ഷയ് വിനോദാണ് വിദർഭയുടെ ടോപ് സ്കോറർ. അക്ഷയ് കർണേവർ 28 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 23 റൺസ് നേടി റുഷഭും മികച്ച പിന്തുണ നൽകി. എന്നാൽ വിജയത്തിലെത്താൻ വിദർഭയ്ക്ക് അത് മതിയാകുമായിരുന്നില്ല.

Also Read: ബംഗ്ലാദേശിന്റെ മുനയൊടിച്ച് ഇന്ത്യൻ പേസർമാർ; ഇൻഡോറിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം

കേരളത്തിന് വേണ്ടി സന്ദീപ് വാര്യർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കെ.എം.ആസിഫിന്റെ പ്രകടനവും കേരള ബോളിങ്ങിൽ നിർണായകമായി. നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ആസിഫ് വിദർഭയുടെ മുന്നേറ്റം തടയുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്.

Also Read: ലോകകപ്പ് യോഗ്യത: അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് വിജയം അത്ര എളുപ്പമാകില്ല

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ടീം സ്കോർ 28ൽ എത്തിയപ്പോഴേക്കും രണ്ട് മുൻ നിര വിക്കറ്റുകൾ നഷ്ടമായി. സഞ്ജു സാംസൺ വിദർഭയ്ക്കെതിരെയും നിരാശപ്പെടുത്തി. എന്നാൽ സച്ചിൻ ബേബിയും റോബിൻ ഉത്തപ്പയും തകർത്തടിച്ചതോടെ കേരളത്തിന്റെ സ്കോർബോർഡ് അതിവേഗം കുതിച്ചു. 37 പന്തിൽ 39 റൺസാണ് സച്ചിൻ നേടിയത്. 39 പന്തിൽ 69 റൺസായിരുന്നു റോബിൻ ഉത്തപ്പയുടെ സമ്പാദ്യം. സീസണിൽ ആദ്യമായാണ് താരം ഫോമിലേക്ക് ഉയരുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kerala vs bidharbha syyed mushtaq ali trophy match report

Next Story
ലോകകപ്പ് യോഗ്യത: അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് വിജയം അത്ര എളുപ്പമാകില്ലIndia vs Afghanistan, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, Indian football team, world cup qualifiers, ഇന്ത്യൻ ഫുട്ബോൾ ടീം, ലോകകപ്പ് യോഗ്യത, sahal abdul samad, സഹൽ അബ്ദുൾ സമദ്, Ashique Kuruniyan, ആഷിഖ് കുരുണിയൻ, Anas Edathodika, അനസ് എടത്തൊടിക, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com