മുളപ്പാട്: മുഷ്തഖലി ട്രോഫിയിൽ ആന്ധ്രയ്ക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. എട്ട് റൺസിനാണ് കേരളം ആന്ധ്ര പ്രദേശിനെ പരാജയപ്പെടുത്തിയത്. കേരളം ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആന്ധ്ര 152 റൺസിന് പുറത്താവുകയായിരുന്നു. പരാജയത്തിലേയ്ക്ക് നീങ്ങുകയായിരുന്ന കേരളത്തെ അവസാന ഓവറിൽ ഹാട്രിക് നേടി സന്ദീപ് വാര്യർ വിജയതീരത്ത് എത്തിയ്ക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിറഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. അർധസെഞ്ചുറി നേടിയ വിഷ്ണു വിനോദിന്റെ മികവിലായിരുന്നു കേരളത്തിന്റെ മികച്ച സ്കോറിലെത്തിയത്. 61 പന്തിൽ 70 റൺസ് നേടിയ വിഷ്ണു വിനോദിന് അരുൺ കാർത്തിക്കും സച്ചിൻ ബേബിയും മികച്ച പിന്തുണ നൽകി. എന്നാൽ മധ്യ നിര തകർന്നെങ്കിലും കേരളം ഭേദപ്പെട്ട സ്കോറിലെത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ആന്ധ്രയുടെ തുടക്കം തകർച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കാതെ ഇസ്മയിൽ മടങ്ങി. അശ്വിൻ ഹെബ്ബാർ പൊരുതിയെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. അർധസെഞ്ചുറിയുമായി പ്രശാന്തിന്റെ പ്രകടനവും വിജയത്തിലെത്തിക്കാൻ മതിയാവുന്നതല്ലായിരുന്നു.

എന്നാൽ അവസാന ഓവറിൽ വിജയലക്ഷ്യം ചെറുതായതോടെ ആന്ധ്ര വിജയം മുന്നിൽ കണ്ടു. സന്ദീപ് വാര്യരുടെ മികച്ച പ്രകടനമാണ് കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. അവശേഷിച്ച മൂന്ന് ആന്ധ്ര വിക്കറ്റും സന്ദീപ് അവസാന ഓവറിൽ വീഴ്ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ