Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

സൂപ്പർ സക്സേന; സെഞ്ചുറിക്ക് പിന്നാലെ ഏഴ് വിക്കറ്റും,കേരളം വിജയത്തീരത്ത്

44 റൺസ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് സക്സേന വീഴ്ത്തിയത്

ranji trophy, kerala, cricket team, punjab, കേരളം, രഞ്ജി ട്രോഫി,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ രണ്ടാം ഇന്നിങ്സിലും തകർന്നടിഞ്ഞ് ആന്ധ്രപ്രദേശ്. കേരളം ഉർത്തിയ 74 റൺസൊന്ന ചെറിയ ലീഡ് പിന്തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര ഒരു ഘട്ടത്തിൽ ഇന്നിങ്സ് തോൽവി വരെ പ്രതീക്ഷിച്ചു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആന്ധ്രപ്രദേശ് 8 വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എന്ന നിലയിലാണ്.

ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേട്ടത്തോടെ കേരളത്തിന്റെ ബാറ്റിങ്ങിൽ നിർണ്ണായക പങ്ക് വഹിച്ച ജലജ് സക്സേന ഇത്തവണ ബോളിങ്ങിൽ തിളങ്ങുകയായിരുന്നു. 44 റൺസ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് സക്സേന വീഴ്ത്തിയത്.

ആന്ധ്രപ്രദേശ് ടീം സ്കോർ 29 ൽ എത്തുമ്പോഴെക്കും മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരെയും സക്സേന മടക്കി. അടുത്ത ഊഴം കെ സി അക്ഷയിയുടേത്. ആന്ധ്ര നായകനെ റൺസൊന്നും എടുക്കാൻ അനുവദിക്കാതെ അക്ഷയ് മടക്കി. പിന്നിട് കൃത്യമായ ഇടവേളകളിൽ സക്സേന വിക്കറ്റുകൾ വീഴ്ത്തി. പുറത്താകാതെ 30 റൺസ് എടുത്ത റിക്കി ഭൂയിയാണ് ആന്ധ്രയുടെ ടോപ്പ് സ്കോറർ.

നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തിൽ 227 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് 101 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 9 വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു‌. ഈ സീസണിലെ ആദ്യ വിജയമാണ് കേരളം ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിൽ ഹൈദരാബാദിനോട് കേരളം സമനില വഴങ്ങിയിരുന്നു

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kerala vs andhra pradhesh day 3 ranji trophy

Next Story
വീണ്ടും മുന്നിൽ മോഡ്രിച്ച് തന്നെ; കാഴ്ചക്കാരായി മെസ്സിയും റൊണാൾഡോയും
The moderation of comments is automated and not cleared manually by malayalam.indianexpress.com
X