ഹരിയാന: ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളം കിരീടം നിലനിർത്തി. തുടർച്ചയായ ഇരുപതാം തവണയാണ് കേരളം ദേശീയ അത്‌ലറ്റിക് മീറ്റിൽ ഒന്നാമതെത്തുന്നത്. 9 സ്വര്‍ണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 86 പോയിന്റോടെയാണ് കേരളം ഒന്നാം സ്ഥാനം ഇത്തവണയും നിലനിർത്തിയത്.

ആതിഥേയരായ ഹരിയാനയ്ക്ക് 53 പോയിന്റാണ് നേടാനായത്. 4X 400 മീറ്റർ റിലേയിൽ സർവകലാശാല താരത്തെ മൽസരിപ്പിക്കാൻ ഹരിയാന നടത്തിയ ശ്രമം മൂലം മത്സരം തടസപ്പെട്ടു.

ഡിസ്‌കസ് ത്രോയിൽ ഇന്നലെ ചരിത്രനേട്ടം കുറിച്ച അലക്സ് പി.തങ്കച്ചനാണ് കേരളത്തിന്റെ ഇത്തവണത്തെ നേട്ടത്തിന്റെ മാറ്റ് കൂട്ടിയത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പെണ്‍കുട്ടികളില്‍ വിഷ്ണുപ്രിയ സ്വർണവും ആണ്‍കുട്ടികളില്‍ അനന്തു വിജയന്‍ വെള്ളിയും കരസ്ഥമാക്കി. ട്രിപ്പിള്‍ ജംമ്പില്‍ ഐശ്വര്യ സ്വർണം നേടിയപ്പോള്‍ 3000 മീറ്ററില്‍ അനുമോള്‍ തമ്പിക്ക് വെള്ളിയും കെ.ആര്‍ ആതിരക്ക് വെങ്കലവും കിട്ടി. ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ അനസ് വെള്ളി നേടി. അജിതിനാണ് വെങ്കലം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook