തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ നയിക്കുന്നത് സച്ചിന് ബേബിയാണ്. സെപ്റ്റംബര്‍ 19 മുതല്‍ ഡല്‍ഹിയിലാണ് ഏകദിനത്തിലെ രഞ്ജി ട്രോഫി എന്നറിയപ്പെടുന്ന വിജയ് ഹസാരെ ട്രോഫി പോരാട്ടങ്ങൾ നടക്കുന്നത്.
നാല് ഗ്രൂപ്പുകളിലായാണ് പ്രാഥമിക പോരാട്ടങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിൽ മുന്നിലെത്തുന്ന ടീമുകളാണ് ക്വാർട്ടർ പോരാട്ടത്തിന് യോഗ്യത നേടുക. എ, ബി ഗ്രൂപ്പുകളിൽനിന്ന് അഞ്ച് ടീമുകൾ വീതവും ഗ്രൂപ്പ് സിയിൽ നിന്നും പുതിയതായി ടൂർണമെന്റിന് യോഗ്യത നേടിയ ടീമുകൾ മത്സരിക്കുന്ന പ്ലേറ്റ് ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകളുമാകും ക്വാർട്ടറിന് യോഗ്യത നേടുക. കേരളം ഗ്രൂപ്പ് ബിയിലാണ്
കേരള ടീം: സച്ചിന് ബേബി (ക്യാപ്റ്റൻ), ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, രാഹുല്‍ പി, വിഷ്ണു വിനോദ്, സഞ്ജു വിശ്വനാഥ് (വിക്കറ്റ് കീപ്പർ), സല്മാന് നിസാര്‍, വിനൂപ് എസ്. മനോഹരന്, അക്ഷയ് ചന്ദ്രന്, മിഥുന്.എസ്, നിധീഷ് എം.ഡി,, അഭിഷേക് മോഹന്‍, ഫാനൂസ്.എഫ്, ബേസില്‍ തമ്പി, അക്ഷയ് കെ.സി എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍.
19ന് ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രയെ നേരിടും. കേരളത്തിന്റെ മറ്റ് മത്സരങ്ങള്‍:
സെപ്റ്റംബര്‍ 21: കേരള x ഒഡീഷ
സെപ്റ്റംബര്‍ 23: കേരള x ഛത്തീസ്ഗഡ്
സെപ്റ്റംബര്‍ 24: കേരള x മധ്യപ്രദേശ്
സെപ്റ്റംബര്‍ 28: കേരള x ഡൽഹി
ഒക്ടോബര്‍ 2: കേരള x ഹൈദരാബാദ്
ഒക്ടോബര്‍ 4: കേരള x ഉത്തർപ്രദേശ്
ഒക്ടോബര്‍ 8: കേരള x സൗരാഷ്ട്ര