കോവിഡ് വ്യാപനത്തിന് ശേഷം ആഭ്യന്തര ക്രിക്കറ്റും സജീവമാവുകയാണ്. സെയ്ദ് മുഷ്തഖ് അലി ട്രോഫിക്ക് ശേഷം വിജയ് ഹസാരെ ട്രോഫിക്ക് ഒരുങ്ങുകയാണ് ടീമുകൾ. ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സച്ചിൻ ബേബി നയിക്കുന്ന ടീമിൽ ശ്രീശാന്തും ഇടംപിടിച്ചിട്ടുണ്ട്.
സെയ്ദ് മുഷ്തഖ് അലി ട്രോഫിയിൽ സഞ്ജുവായിരുന്നു കേരളത്തിന്റെ നായകൻ. എന്നാൽ വിജയ് ഹസാരെയിൽ സച്ചിൻ ബേബി നായകസ്ഥാനത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഫെബ്രുവരി 13 മുതൽ ബംഗ്ലൂരിലാണ് മത്സരങ്ങൾ നടക്കുന്നത്.
കേരള ടീം: സച്ചിൻ ബേബി, രോഹൻ എസ്, മുഹമ്മദ് അസറൂദീൻ, സഞ്ജു സാംസൺ, വിഷ്ണു വിനോദ്, റോബിൻ ഉത്തപ്പ, സൽമാൻ നിസാർ, വത്സൽ ഗോവിന്ദ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ, വിനൂപ് എസ്, സിജോമോൻ ജോസഫ്, മിഥുൻ എസ്, ബേസിൽ എൻപി, അരുൺ എം, നിദീഷ് എംഡി, ശ്രീരൂപ് എംപി, എസ് ശ്രീശാന്ത്, ഫാനൂസ് എഫ്, രോജിത് കെജി