scorecardresearch

യുവനിര, ആവേശനിര; സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ മിഥുന്‍ നയിക്കും

ബിനോ ജോര്‍ജാണ് കേരളത്തിന്റെ പരിശീലകന്‍.

Santhoshy Trophy,സന്തോഷ് ട്രോഫി, Kerala Football Team, കേരള ഫുട്ബോള്‍ ടീം,kerala team for santhoshy trophy,സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീം, santhosh trophy kerala team, ie malayalam,

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖല യോഗ്യതാ മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ നയിക്കുക ഗോള്‍ കീപ്പര്‍ വി.മിഥുന്‍. ടീമിലെ മുതിര്‍ന്ന താരമായ മിഥുന്‍ കഴിഞ്ഞ നാല് സീസണായി കേരള ടീമിലുണ്ട്.

ബിനോ ജോര്‍ജാണ് കേരളത്തിന്റെ പരിശീലകന്‍. 20 അംഗ ടീമിനെ പ്രഖ്യാപിച്ചു. യോഗ്യതാ റൗണ്ടില്‍ ആന്ധ്രയ്ക്കും തമിഴ്‌നാടിനുമൊപ്പം ഗ്രൂപ്പ് എയിലാണ് കേരളത്തിന്റെ സ്ഥാനം. നവംബര്‍ അഞ്ചിന് ആന്ധ്രയ്‌ക്കെതിരെയാണ് ആദ്യ മത്സരം. ഒൻപതാം തീയതി തമിഴ്‌നാടിനേയും കേരളം നേരിടും.

കേരള ടീം

ഗോള്‍ കീപ്പര്‍മാര്‍: വി.മിഥുന്‍, സച്ചിന്‍ സുരേഷ് (അണ്ടര്‍ 21)

ഡിഫന്‍ഡര്‍മാര്‍: അജിന്‍ ടോം (അണ്ടര്‍ 21), അലക്‌സ് സജി (അണ്ടര്‍ 21), റോഷന്‍.വി.ജിജി (അണ്ടര്‍ 21), ശ്രീരാഗ്.വി.ജി, വിബിന്‍ തോമസ്, സഞ്ജു.ജി.ജിഷ്ണു, ബാലകൃഷ്ണന്‍.

മിഡ് ഫീല്‍ഡര്‍മാര്‍: ഋഷിദത്ത് (അണ്ടര്‍ 21), ജിജോ ജോസഫ്, റിഷാദ്, അഖില്‍.

ഫോര്‍വേഡ്: വിഷ്ണു (അണ്ടര്‍ 21), എമില്‍ ബെന്നി (അണ്ടര്‍ 21), ലിയോണ്‍ അഗസ്റ്റിന്‍, താഹിര്‍ സമന്‍, ഷിഹാദ് നെല്ലിപ്പറമ്പന്‍, മൗസൂഫ് നിസാന്‍.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Kerala team for santhosh trophy announced311417