കൊൽക്കത്ത: ഒരിടവേളയ്ക്ക് ശേഷം കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. മൂന്നാം മത്സരത്തിൽ മഹാരാഷ്ട്രയെ തോൽപ്പിച്ചാണ് കേരളം സെമിഫൈനലിലേക്ക് മുന്നേറിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ചുണക്കുട്ടികൾ മഹാരാഷ്ട്രയെ തോൽപ്പിച്ചത്.
പന്തുരുണ്ട് 23ആം മിനുറ്റിൽത്തന്നെ കേരളം ലീഡ് എടുത്തു. രാഹുൽ വി രാജാണ് മഹാരാഷ്ട്രയുടെ വലതുളച്ചത്. 39 ആം മിനുറ്റിൽ ജിതിൻ എം എസിന്റെ ഗോളിലൂടെ കേരളം ലീഡ് ഉയർത്തുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ രാഹുൽ കെ.പിയിലൂടെ കേരളം പട്ടിക തികച്ചു. ആദ്യ മത്സരങ്ങളിൽ കേരളം ചണ്ഡീഘഡിനെയും മണിപ്പൂരിനേയും തോൽപ്പിച്ചിരുന്നു.