കൊച്ചി: ഐപിഎൽ പത്താം സീസണിലെ ഏറ്റവും മികച്ച പുതുമുഖ താരത്തിനുള്ള പുരസ്കാരത്തിനായി മലയാളികളുടെ സ്വന്തം ബേസിൽ തമ്പിയും. ഗുജറാത്ത് ലയൺസിനായി കളിക്കുന്ന ബേസിൽ ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗുജറാത്ത് ലയൺസിനായി 9 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകളാണ് ഈ ഫാസ്റ്റ് ബോളർ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. കമന്ററേറ്റർമാരുടെയും എതിരാളികളുടെയും പ്രശംസ ആവോളം നേടിയ ബേസിലിന് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്.

ഐപിഎല്ലിലെ പുതുമുഖതാരത്തിനെ തിരഞ്ഞെടുക്കുന്നത് വോട്ടെടുപ്പിലൂടെയാണ്. മലയാളികളുടെ പ്രിയ താരമായ ബേസിൽ തമ്പിയാണ് വോട്ടെടുപ്പിൽ ഇപ്പോൾ മുന്നിൽ . 13 താരങ്ങളുളള പട്ടികയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ബേസിൽ മുന്നേറുന്നത്. 59.4 വോട്ടുകളാണ് ബേസിൽ ഇതുവരെ നേടിയിട്ടുള്ളത്.
രണ്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് താരം നിതീഷ് റാണയ്ക്ക് 24.6 ശതമാനം വോട്ടുകൾ മാത്രമാണ് ഉള്ളത്.

എമർജിങ് പ്ലെയർ പുരസ്ക്കാരം ബേസിലിന് തന്നെ നേടികൊടുക്കുന്നതിന് മലയാളികൾ സജീവമായി രംഗത്തുണ്ട്. ബേസിലിന് വോട്ട് അഭ്യർഥിച്ച് കൊണ്ട് നവമാധ്യമങ്ങളിൽ ക്യാംമ്പെയിനുകളും ചിലർ തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്‌ദാനം എന്ന് അറിയപ്പെടുന്ന ബേസിൽ തമ്പി ഗുജറത്ത് ലയൺസിന്റെ തുറുപ്പ് ചീട്ടാണ്. കുട്ടിക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിസ് ഗെയിലായിരുന്നു ബേസിലിന്റെ ആദ്യ ഇര. ക്രിസ് ഗെയിലിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ബേസിൽ ഐപിഎല്ലിൽ തന്റെ കന്നി വിക്കറ്റ് നേടിയത്. സ്റ്റീഫൻ സ്മിത്ത് ,വിരാട് കോഹ്‌ലി, സ്റ്റീഫൻ സ്മിത്ത് എന്നീ ലോകോത്തര ബാറ്റ്സ്മാൻമരുടെ വിക്കറ്റുകളാണ് ബേസിൽ പിന്നീട് വീഴ്ത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ