അടുത്ത ആഴ്ച ആരംഭിക്കുന്ന സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. തൃശ്ശൂർ സ്വദേശിയായ രാഹുൽ വി.രാജിന്റെ നേതൃത്വത്തിൽ 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിന്റെ പരിശീലകനായ സതീവൻ ബാലനാണ് ടീമിന്റെ പരിശീലകൻ.

കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായിരുന്ന 7 പേർ ഇത്തവണയും ടീമിനൊപ്പം ഉണ്ട്. 13 പുതുമുഖങ്ങൾ ടീമിലെത്തി. സീസനാണ് വൈസ്ക്യാപ്റ്റൻ.

ഗോള്‍ കീപ്പര്‍മാര്‍- മിഥുന്‍.വി, ഹജ്മല്‍.എസ്, അഖില്‍ സോമന്‍

ഡിഫന്‍ഡര്‍മാര്‍- ലിജോ.എസ്, രാഹുല്‍ വി.രാജ്, മുഹമ്മദ് ഷെരീഫ്, വിബിന്‍ തോമസ്, ശ്രീരാഗ് വി.ജി, ജിയാദ് ഹസ്സന്‍, ജസ്റ്റിന്‍ ജോര്‍ജ്

മിഡ്ഫീല്‍ഡര്‍മാര്‍- രാഹുല്‍ കെ.പി, സീസന്‍.എസ്, ശ്രീകുട്ടന്‍, ജിതിന്‍ എം.എസ്, മുഹമ്മദ് പാറക്കോട്ടില്‍, ജിതിന്‍.ജി, ഷംനാസ് ബി.എല്‍.

സ്ട്രൈക്കേഴ്സ്-സജിത് പൗലോസ്, അഫ്ദല്‍ വി.കെ, അനുരാഗ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ