സന്തോഷ് ട്രോഫിയിൽ ഛണ്ഡീഗഡിനെ ഗോൾ മഴയിൽ മുക്കി കേരളം

കെ.പി.രാഹുൽ, വി.കെ.അഫ്ദാൽ, മുഹമ്മദ് പാറേക്കാട്ടിൽ എന്നിവരുൾപ്പെട്ട മുന്നേറ്റ നിര കേരളത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മൽസരത്തിൽ ഛണ്ഡീഗഡിനെതിരെ കേരളത്തിന്റെ ഗോൾ മഴ. ഛണ്ഡീഗഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്.

അഞ്ച് ഗോളിന് മുന്നിൽ നിന്ന കേരളത്തിനെതിരെ ഛണ്ഡീഗഡ്, കളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് ആശ്വാസ ഗോൾ നേടിയത്.

കളിയിൽ തുടക്കം മുതലേ കേരളം ആധിപത്യം പുലർത്തി. എംഎസ് ജിതിൻ 11-ാം മിനിറ്റിൽ കേരളത്തിന് ആദ്യ ഗോൾ സമ്മാനിച്ചു. പതറിപ്പോയ ഛണ്ഡീഗഡ് മൽസരത്തിലേക്ക് തിരികെ വരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർ ആക്രമണങ്ങളിലൂടെ കേരള താരങ്ങൾ എതിരാളികളെ വീണ്ടും വീണ്ടും പ്രതിരോധത്തിലാക്കുകയായിരുന്നു.

19-ാം മിനിറ്റിൽ സജിത്ത് പൗലോസ് ആണ് കേരളത്തിന്റെ രണ്ടാം ഗോൾ നേടിയത്. പിന്നീട് 48-ാം മിനിറ്റിൽ വി.കെ.അഫ്‌ദാൽ കേരളത്തിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. അധികം വൈകാതെ 57-ാം മിനിറ്റിൽ തന്റെ രണ്ടാമത്തെ ഗോൾ അടിച്ച് എം.എസ്.ജിതിൻ ഇരട്ട ഗോൾ നേട്ടം സ്വന്തമാക്കി.

77-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ അഞ്ചാമത്തെ ഗോൾ പിറന്നത്. പകരക്കാരനായിറങ്ങിയ ശ്രീക്കുട്ടനാണ് കേരളത്തിന് വേണ്ടി ഗോൾ നേടിയത്.

കെ.പി.രാഹുൽ, വി.കെ.അഫ്ദാൽ, മുഹമ്മദ് പാറേക്കാട്ടിൽ എന്നിവരുൾപ്പെട്ട മുന്നേറ്റ നിരയാണ് കേരളത്തിന് അനായാസ വിജയം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. മുന്നേറ്റത്തിൽ ആക്രമിക്കാനും പിൻവലിഞ്ഞ് മധ്യനിര കാക്കാനും മൂവർക്കുമുളള കഴിവ് കേരള വിജയത്തിൽ നിർണായകമായി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kerala gets breakthrough in santhosh trophy footbal with 5 1 win against chandigarh

Next Story
മൗനം വെടിഞ്ഞ് പാക്കിസ്ഥാൻ യുവതി അലിഷ്ബ, ഷമിയുമായുളള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിMuhammed Shami, മുഹമ്മദ് ഷമി,Shami Arrest Warrent, ഷമി അറസ്റ്റ് വാറണ്ട്,Shami Hasin Jahan, ഷമി ഹസിന്‍ ജഹാന്‍,Muhammed Shami Wife, Muhammed Shami Arrest, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com