scorecardresearch

ഇത് കേരളത്തിന്റെ യുവരക്തം; 28 വർഷത്തെ കാത്തിരിപ്പിന് അവസാനം

ഉത്തരാഖണ്ഡിനായി ആർത്തുവിളിച്ച് ആരാധകർ സ്റ്റേഡിയം നിറഞ്ഞ് എത്തിയെങ്കിലും ഇതൊന്നും കേരളത്തിന്റെ യുവ നിരയെ അലട്ടിയില്ല. പത്ത് പേരായി ചുരുങ്ങിയിട്ടും കേരളം വിട്ടുകൊടുത്തില്ല

ഉത്തരാഖണ്ഡിനായി ആർത്തുവിളിച്ച് ആരാധകർ സ്റ്റേഡിയം നിറഞ്ഞ് എത്തിയെങ്കിലും ഇതൊന്നും കേരളത്തിന്റെ യുവ നിരയെ അലട്ടിയില്ല. പത്ത് പേരായി ചുരുങ്ങിയിട്ടും കേരളം വിട്ടുകൊടുത്തില്ല

author-image
Sports Desk
New Update
Kerala Football Team Wins Gold In National Games

ദേശിയ ഗെയിംസിൽ സ്വർണം നേടിയ കേരള ടീം : (കേരള ഫുട്ബോൾ അസോസിയേഷൻ, ഇൻസ്റ്റഗ്രാം)

സന്തോഷ് ട്രോഫിയിൽ റണ്ണേഴ്സ് അപ്പായിരുന്നു കേരളം. ഫൈനലൽ വരെ കേരളം കളിച്ചെത്തിയത് മിന്നും ഫോമിൽ. എന്നാൽ ഫൈനലിൽ കാലിടറി. എങ്കിലും മിന്നും ഫോമിൽ സന്തോഷ് ട്രോഫി കളിച്ച ടീമിലെ ഒരു കളിക്കാരൻ പോലും ഇല്ലാതെയാണ് കേരള ടീം ദേശിയ ഗെയിംസിന് എത്തിയത്. ടീമിൽ യുവരക്തങ്ങൾ മാത്രം. ആ പരീക്ഷണം വെറുതെയായില്ല. കേരളത്തിന്റെ 28 വർഷത്തെ കാത്തിരിപ്പ് അവിടെ അവസാനിച്ചു. 

Advertisment

ഉത്തരാഖണ്ഡിന് വേണ്ടി ആർത്തുവിളിച്ചാണ് ഹൽദ്വാനി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ പന്ത്രണ്ടായിരത്തോളം കാണികൾ നിറഞ്ഞത്. എന്നാൽ സ്വന്തം തട്ടകത്തിൽ കളിക്കുന്നതിന്റെ മുൻതൂക്കമെല്ലാം കേരളത്തിന്റെ യുവ നിരയ്ക്ക് മുൻപിൽ ഉത്തരാഖണ്ഡ് മറന്നു.

എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം ജയിച്ചു കയറിയത്. ഈ ഒരു സ്വർണത്തിനായി കേരളം കാത്തിരുന്നത് 28 വർഷം. പരിശീലകൻ എം. ഷഫീഖ് ഹസനാണ് കേരളത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് തന്റെ ടീമുമായി സ്വപ്ന നേട്ടം തൊട്ടത്. ദേശിയ ഗെയിംസിലെ കേരളത്തിന്റെ മൂന്നാം സ്വർണമാണ് ഇത്. 

ഉത്തരാഖണ്ഡിനായി ആരവം ഉയർത്തി കാണികൾ സ്റ്റേഡിയം നിറഞ്ഞെത്തി. എന്നാൽ ഇതൊന്നും കേരളത്തിന്റെ യുവ നിരയെ കുലുക്കിയില്ല. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതി ആരംഭിച്ച് 53ാം മിനിറ്റിൽ കേരളം വല ചലിപ്പിച്ച് സ്റ്റേഡിയത്തെ നിശബ്ദമാക്കി. മുന്നേറ്റ നിര താരം എസ് ഗോകുലിൽ നിന്നായിരുന്നു കേരത്തിന്റെ വിജയ ഗോൾ. 

വിജയ ഗോൾ പിറന്ന വഴി

പ്രതിരോധനിര താരം സന്ദീപിൽ നിന്നാണ് കേരളത്തിന്റെ ആ വിജയ ഗോളിലേക്കുള്ള വഴി തുറന്നത്. പന്തുമായി ഇടത് വിങ്ങിലൂടെ കയറി എത്തി സന്ദീപ് പന്ത് ബോക്സിനുള്ളിലേക്ക് നൽകാൻ ശ്രമിച്ചു. എന്നാൽ ബ്ലോക്കുമായി ഉത്തരാഖണ്ഡ് പ്രതിരോധനിര എത്തി. എന്നാൽ ഉത്തരാഖണ്ഡ് പ്രതിരോധനിര താരങ്ങളുടെ കാലിൽ തട്ടി പന്ത് വീണ്ടും ബിജേഷ് ടി ബാലന്റെ കാലുകളിൽ. 

ബിജേഷ് വീണ്ടും ഉത്തരാഖണ്ഡിന്റെ നെഞ്ചിടിപ്പ് കൂട്ടി പന്ത് ബോക്സിനുള്ളിലേക്ക് എത്തിച്ചു. ആദിലിലേക്കാണ് ബിജേസ് പാസ് നൽകിയത്. ഗോൾപോസ്റ്റിന്റെ വലത്തേ മൂലയിൽ മാർക്ക് ചെയ്യാതെ നിന്നിരുന്ന ഗോകുലിന് ആദിൽ പന്ത് നൽകി. ഗോകുലിന്റെ ഷോട്ട് ഉത്തരാഖണ്ഡ് ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ വലയിലെത്തി.

ഉത്തരാഖണ്ഡും 10 പേരായി ചുരുങ്ങി

ഗോൾ വഴങ്ങിയതോടെ ഉത്തരാഖണ്ഡ് സടകുടഞ്ഞ് എഴുന്നേറ്റു. തുടരെ ആക്രമണവുമായി നിറഞ്ഞു. എന്നാൽ കേരള പ്രതിരോധ നിര ഉരുക്കുകോട്ട നിറച്ചു. എന്നാൽ 72ാം മിനിറ്റിൽ പത്ത് പേരായി ചുരുങ്ങിയത് കേരളത്തിന് തിരിച്ചടിയായി. സഫ്ഫാൻ ചുവപ്പുകാർഡ് കണ്ട് പുറത്തേക്ക് പോയതോടെ കേരളം ബാക്ക്ഫൂട്ടിലേക്ക് വീണു. പിന്നാലെ ഉത്തരാഖണ്ഡും 10 പേരായി ചുരുങ്ങി. 

ഉത്തരാഖണ്ഡിന്റെ ശൈലേന്ദ്ര സിങ്ങിനായി ചുവപ്പുകാർഡ് ലഭിച്ചത്. രണ്ട് ടീമും ഇതോടെ പത്ത് പേരായി ചുരുങ്ങി. എന്നാൽ ഉത്തരാഖണ്ഡിന്റെ സമനില പിടിക്കാനുള്ള ശ്രമങ്ങളെല്ലാം കേരളം തകർത്തെറിഞ്ഞു. 9 മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചെങ്കിലും കേരളം ഉത്തരാഖണ്ഡിനെ വീഴ്ത്തി വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിച്ച. 

Read More

Football Kerala Football Team National Games

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: