കേരള ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ അന്താരാഷ്ട്ര താരം ടിനു യോഹന്നാന് ടീമിലെ അംഗങ്ങളുടെ ശക്തിയും ദൗര്‍ബല്യവുമെല്ലാം നന്നായി അറിയാം. പ്രത്യേകിച്ച് ബൗളര്‍മാരുടെ. ആറു വര്‍ഷത്തോളം ടീമിന്റെ ബൗളിങ് പരിശീലകനായിരുന്നു ടിനു. ഈ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലായിരിക്കുന്ന താരങ്ങള്‍ക്ക് അദ്ദേഹം ഫിറ്റ്‌നെസ്സും ലക്ഷ്യവും നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള ഉപദേശങ്ങള്‍ നല്‍കുന്നു. ഇക്കാലയളവില്‍ താളം നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ മാനസ്സിക നിയന്ത്രണം വേണമെന്ന് അദ്ദേഹം പറയുന്നു.
ടീമിലെ നാലംഗ പേസ് പടയെ കുറിച്ച് അദ്ദേഹം അഭിമാനം കൊള്ളുന്നു. ടീമിന്റെ ശക്തി ബൗളിങ്ങാണെന്ന് അദ്ദേഹം പറയുന്നു. ടീമിലെ പേസ് പടയിലെ അംഗങ്ങളായ കെ എം ആസിഫ്, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, എം ഡി നിതീഷ് എന്നിവരെ അദ്ദേഹം വിലയിരുത്തുന്നു.
കെ എം ആസിഫ്: ചെറിയ സ്‌പെല്ലുകളില്‍ അപകടകാരി
കെ എം ആസിഫാണ് ഏറ്റവും വേഗതയേറിയ താരം. സ്ഥിരമായി മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ എറിയാനുള്ള കഴിവുണ്ട്. ചെറിയ സ്‌പെല്ലുകള്‍ എറിയാന്‍ ഉപയോഗിക്കാവുന്ന ബൗളര്‍. നിങ്ങള്‍ അദ്ദേഹത്തിന് ചെറിയ സ്‌പെല്ലുകള്‍ നല്‍കണം. ആ 3-4 ഓവറുകളില്‍ (സ്‌പെല്‍) എല്ലാ കഴിവും പുറത്തെടുക്കാന്‍ കഴിയും. സ്‌ഫോടനാത്മകമാണ് അദ്ദേഹം. അദ്ദേഹത്തില്‍ നിന്നും ദീര്‍ഘ സ്‌പെല്ലുകള്‍ പ്രതീക്ഷിക്കരുത്. അദ്ദേഹത്തിന് വ്യത്യസ്തമായ രീതിയില്‍ എറിയാന്‍ കഴിയും. പരിമിത ഓവര്‍ മത്സരങ്ങള്‍ക്ക് ചേര്‍ന്ന പ്രകടനം.
Read Also: ശ്രീശാന്ത് തിരിച്ചുവരണം, ടീമിലേക്കു പരിഗണിക്കും: ടിനു യോഹന്നാന്‍
അതിനാലാണ് അദ്ദേഹത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെടുത്തതും നിലനിര്‍ത്തുന്നതിനും കാരണം. വെള്ള പന്ത് മത്സരങ്ങളിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കുന്നത്.
ബേസില്‍ തമ്പി: രണ്ട് ഫോര്‍മാറ്റിലും വിശ്വസ്തന്‍
മികച്ച കഴിവും വ്യത്യസ്തയുമുണ്ട്. നല്ലൊരു യോര്‍ക്കറും ഔട്ട് സ്വിങ്ങും വേഗത കുറഞ്ഞ പന്തും എറിയാന്‍ കഴിയും. ഞങ്ങള്‍ രണ്ട് ഫോര്‍മാറ്റുകളിലും ഉപയോഗിക്കുന്ന ഒരു ബൗളറാണ്. മനശക്തിയുടെ കാര്യത്തില്‍ അദ്ദേഹത്തെ മെച്ചപ്പെടുത്തണം. സ്വന്തം കഴിവില്‍ വിശ്വസിച്ചാല്‍ അദ്ദേഹത്തിന് ഉയര്‍ന്ന തലത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കും. മികച്ച ബൗളറുടെ കഴിവ് മാത്രമല്ല നല്ലൊരു അത്‌ലെറ്റിന്റെ പ്രതിഭ കൂടെയുണ്ട്. അദ്ദേഹത്തിന്റേത് സ്വാഭാവികമായ റണ്‍ അപ്പ് ആണ്. നല്ല വേഗതയില്‍ പന്തെറിയാന്‍ കഴിയും.
സന്ദീപ് വാര്യര്‍: സമ്പൂര്‍ണ ബൗളര്‍
കഴിഞ്ഞ രണ്ട് സീസണുകളിലും സ്വന്തം കഴിവ് തെളിയിച്ച താരമാണ് സന്ദീപ് വാര്യര്‍. തിരിച്ചടികളിലൂടെയും പരിക്കുകളിലൂടെയും കടന്നു പോയ അദ്ദേഹം ശക്തമായി തിരിച്ചു വന്നു. അതിന്റെ ഫലവും ലഭിച്ചു. കേരള ടീമിലെ മറ്റു ബൗളര്‍മാരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. ഒരു സംശയവുമില്ലാതെ പറയാം, കൂട്ടത്തിന്റെ നായകനാണ്. ക്യാപ്റ്റന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ദൈര്‍ഘ്യമേറിയ സ്‌പെല്ലുകള്‍ എറിയാനും കഴിയും. രണ്ട് ഫോര്‍മാറ്റുകളിലും അദ്ദേഹം ആക്രമണോത്സുകനായ സമ്പൂര്‍ണനായ ഒരു ബൗളറാണ്. എന്താണ് ചെയ്യുന്നതെന്ന് സ്വയം മനസ്സിലാക്കുകയും ചെയ്യുന്നു.
എം ഡി നിതീഷ്: തുറുപ്പ് ചീട്ട്
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുത്ത താരമാണ് എം ഡി നിതീഷ്. മറ്റുള്ളവരെ നിഴലില്‍ ആയിപ്പോയി. ടീമിനുവേണ്ടി കറുത്ത കുതിരയും പണിയെടുക്കുന്ന കുതിരയുമാണ് അദ്ദേഹം. പരമാവധി ഓവറുകള്‍ എറിയുന്ന അദ്ദേഹത്തിന് ഒരു വശത്ത് അധികം റണ്‍സ് വിട്ടു കൊടുക്കാതെ പന്തെറിയാന്‍ കഴിയും. ഒരു വശത്തു നിന്നും എതിരാളികള്‍ക്കുമേല്‍ സമ്മര്‍ദ്ദമേറ്റാന്‍ കഴിയുന്നു. നല്ല ലൈനിലും ലെങ്തിലും മികച്ച വേഗതയില്‍ (മണിക്കൂറില്‍ 135 കിലോമീറ്ററിന് മുകളില്‍) എറിയാനും സാധിക്കുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് നിതീഷ്. ഞങ്ങളുടെ ഒരു തുറുപ്പ് ചീട്ടാണ്.
Read in English: Once touted as the next big thing, Tinu Yohannan sets out to help Kerala fast bowlers in Covid-19 world