/indian-express-malayalam/media/media_files/uploads/2023/08/Rohan-Kunnummal.jpg)
Kerala Cricket Team Vs Oman: ഒമാൻ ദേശിയ ടീമിനെതിരെ മിന്നും ജയം സ്വന്തമാക്കി കേരള ക്രിക്കറ്റ് ടീം. ഒമാൻ ചെയർമാൻസ് ഇലവൻ കേരളത്തിന് മുൻപിൽ കൂറ്റൻ വിജയ ലക്ഷ്യം ഉയർത്തി എങ്കിലും ആറ് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ശേഷിക്കെ കേരള ക്രിക്കറ്റ് ടീം ജയിച്ചു കയറി. 327 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കേരളം രോഹൻ കുന്നുമ്മലിന്റെ സെഞ്ചുറി കരുത്തിലാണ് ജയം പിടിച്ചത്. സൽമാൻ നിസാറും ഷോൺ റോജറും കേരളത്തിനായി അർധ ശതകം കണ്ടെത്തി.
അഞ്ച് ഏകദിനങ്ങൾ അടങ്ങിയ ഒമാൻ പര്യടനത്തിലെ ആദ്യ മൽസരത്തിൽ തന്നെ ജയിച്ചുകയറാനായത് കേരള ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നു. ഓപ്പണർമാർ ചേർന്ന് കണ്ടെത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ഒമാനെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. ജതീന്ദർ സിങ്ങും ആമിർ കലീമും ചേർന്ന് ഓപ്പണിങ്ങിൽ 137 റൺസ് കണ്ടെത്തി. ജതീന്ദർ സിങ് 136 പന്തുകളിൽ 150 റൺസ് ആണ് അടിച്ചെടുത്തത്. ആമിർ കലീം 68 പന്തുകളിൽ 73 റൺസും നേടി.
ആമിർ പുറത്തായതിന് ശേഷമെത്തിയ ഒമാൻ ബാറ്റർമാർക്ക് വലിയ സ്കോർ കണ്ടെത്താനായില്ല. അവസാന ഓവറുകളിൽ ശക്തമായി തിരിച്ചു വന്ന കേരള ബോളർമാർ ഒമാൻ്റെ സ്കോർ 326ൽ ഒതുക്കി. കേരളത്തിന് വേണ്ടി എം ഡി നിധീഷും ഏദൻ ആപ്പിൾ ടോമും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി.
ചെയ്സ് ചെയ്ത് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ രോഹൻ കുന്നുമ്മലും അഹ്മദ് ഇമ്രാനും ചേർന്ന് ഭേദപ്പെട്ട തുടക്കം നല്കി. എന്നാൽ അഹ്മദ് ഇമ്രാനും ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും ഒരേ ഓവറിൽ പുറത്തായതോടെ കേരളം ഒന്ന് പതറി. പക്ഷ മൂന്നാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും സൽമാൻ നിസാറും ചേർന്ന് 146 റൺസ് കണ്ടെത്തിയതാണ് കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത്.
തകർത്തടിച്ച രോഹനും സൽമാൻ നിസാറും ചേർന്ന് അനായാസം സ്കോർ മുന്നോട്ട് നീക്കി.109 പന്തുകളിൽ നിന്നാണ് രോഹൻ 122 റൺസെടുത്തത്. 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു രോഹൻ്റെ ഇന്നിങ്സ്. സൽമാൻ നിസാർ 87 റൺസെടുത്തു. രോഹന് ശേഷമെത്തിയ ഷോൺ റോജറിനും ബാറ്റിങ്ങിൽ തിളങ്ങാനായി. ഷോൺ 48 പന്തുകളിൽ നിന്ന് 56 റൺസെടുത്തു. വിജയ ലക്ഷ്യത്തോട് അടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും അക്ഷയ് മനോഹറും ഷറഫുദ്ദീനും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
Read More
- Sanju Samson: സഞ്ജുവിന് തിരിച്ചടി; പരുക്ക് സാരമുള്ളത്; ബെംഗളൂരുവിനെതിരേയും കളിക്കില്ല
- 'പഞ്ചാബ് തോറ്റത് ശ്രേയസ് അയ്യരുടെ സഹോദരി കാരണം'; വായടപ്പിച്ച് മറുപടി
- Vignesh Puthur: ആ സ്വപ്നം സാക്ഷാത്കരിച്ചു; ഡ്രസ്സിങ് റൂമിൽ ധോണിക്കൊപ്പം വിഘ്നേഷ് പുത്തൂർ
- സഞ്ജു സാംസൺ ഏത് കാറ്റഗറിയിൽ? രോഹിത്തിനും കോഹ്ലിക്കും എ പ്ലസ് എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us