scorecardresearch

ഒമാനെതിരെ കേരള ക്രിക്കറ്റ് ടീം; അഞ്ച് ഏകദിനങ്ങൾ; മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാപ്റ്റൻ

Kerala Cricket Team: രഞ്ജി ട്രോഫിയിലെ ഫൈനൽ വരെ എത്തിയ തേരോട്ടത്തിന് പിന്നാലെ ഐസിസി റാങ്കിങ് ഉള്ള ഒമാന് എതിരെ ഏകദിന മത്സരം കളിക്കാൻ കേരള ക്രിക്കറ്റ് ടീം.

Kerala Cricket Team: രഞ്ജി ട്രോഫിയിലെ ഫൈനൽ വരെ എത്തിയ തേരോട്ടത്തിന് പിന്നാലെ ഐസിസി റാങ്കിങ് ഉള്ള ഒമാന് എതിരെ ഏകദിന മത്സരം കളിക്കാൻ കേരള ക്രിക്കറ്റ് ടീം.

author-image
Sports Desk
New Update
Mohammed Azharuddhin

മുഹമ്മദ് അസ്ഹറുദ്ദീൻ Photograph: (കേരള ക്രിക്കറ്റ് അസോസിയേഷൻ)

Kerala Cricket Team: ഐസിസി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട  ഒമാന്‍ ദേശീയ ടീമുമായി പരിശീന മത്സരം കളിക്കൻ കേരള ക്രിക്കറ്റ് ടീം. ഒമാനെതിരായ മത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് ക്യപറ്റന്‍.  

Advertisment

ഏപ്രില്‍ 20ന് ആണ് ഒമാന് എതിരായ കേരളത്തിന്റെ ആദ്യ മത്സരം. അവസാന മത്സരം ഏപ്രിൽ 26ന്. അഞ്ച് ഏകദിന മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി കേരള ക്രിക്കറ്റ് ടീമിന്റെ ക്യാംപ് സംഘടിപ്പിച്ചിട്ടുണ്ട്.  ഈ മാസം 15 മുതല്‍ 18 വരെ തിരുവനന്തപുരത്ത് വച്ചാണ് ക്യാംപ് . ഏപ്രില്‍ 19 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടീം അംഗങ്ങള്‍ ഒമാനിലേയ്ക്ക് തിരിക്കും. 

സഞ്ജു സാംസണും സച്ചിൻ ബേബിയും ഐപിഎല്ലിന്റെ ഭാഗമായതിനാലാണ് ഒമാന് എതിരായ കേരളത്തിന്റെ മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടാതിരുന്നത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനൊപ്പമാണ് സച്ചിൻ ബേബിയുള്ളത്. സച്ചിൻ ബേബിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് കേരളം രഞ്ജി ട്രോഫിയിൽ ഫൈനൽ വരെ ചരിത്ര കുതിപ്പ് നടത്തിയത്. എന്നാൽ ഫൈനലിൽ വിദർഭയ്ക്ക് മുൻപിൽ തോൽവി സമ്മതിക്കേണ്ടി വന്നു. 

കേരള ക്രിക്കറ്റ് ടീം അംഗങ്ങള്‍ :  

രോഹന്‍ എസ് കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീൻ,ഷോണ്‍ റോജര്‍, ഗോവിന്ദ് ദേവ് ഡി പൈ, അഭിഷേക് പി നായര്‍, അബ്ദുള്‍ ബാസിത് പി എ, അക്ഷയ് മനോഹര്‍, ഷറഫുദീന്‍ എന്‍.എം, നിധീഷ് എം.ഡി, ബേസില്‍ എന്‍.പി, ഏദന്‍ അപ്പിള്‍ ടോം, ശ്രീഹരി എസ് നായര്‍, ബിജു നാരായണന്‍ എന്‍, മാനവ് കൃഷ്ണ.

Advertisment

ഹെഡ് കോച്ച് - അമയ് ഖുറേസിയ, അസിസ്റ്റ്റ് കോച്ച് - രജീഷ് രത്നകുമാര്‍, നിരീക്ഷകന്‍ - നാസിര്‍ മച്ചാന്‍

Read More

Mohammed Azharuddeen Kerala Cricket Team Kerala Cricket Association

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: