scorecardresearch

തോൽക്കാൻ മനസില്ലാതെ ബ്ലാസ്റ്റേഴ്സ്; നാളെ ഈസ്റ്റ് ബംഗാള്‍ കടമ്പ മറികടക്കണം

അവസാനം കളിച്ച അഞ്ച് കളികളില്‍ ആകെ ഒരു കളി മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. പുതിയ പരിശീലകന് കീഴിൽ തോൽവികളിലേക്ക് വീഴാതെ മുന്നേറുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നു

അവസാനം കളിച്ച അഞ്ച് കളികളില്‍ ആകെ ഒരു കളി മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. പുതിയ പരിശീലകന് കീഴിൽ തോൽവികളിലേക്ക് വീഴാതെ മുന്നേറുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നു

author-image
Sports Desk
New Update
kerala blasters

കേരള ബ്ലാസ്റ്റേഴ്സ് : (ഫെയ്സ്ബുക്ക്)

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 18ാം റൗണ്ട് മത്സരത്തിന് ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊല്‍ക്കതയിലെ വിവേകാനന്ദ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. 17 കളികളില്‍ നിന്ന് ആറ് ജയവും മൂന്ന് സമനിലയും എട്ട് പരാജയവുമായി 21 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സിന് മത്സരം ജയിക്കാനായാല്‍ പ്ലേയോഫ് സാധ്യതകള്‍ വര്‍ധിപ്പിക്കാനാവും.

Advertisment

16 കളികളില്‍ നിന്ന് നാല് ജയവും രണ്ട് സമനിലയും ഉള്ള ഈസ്റ്റ് ബംഗാള്‍ 14 പോയിന്റുമായി പട്ടികയില്‍ 11ാം സ്ഥാനത്താണ്. 21 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തുമാണ്. അവസാനം കളിച്ച അഞ്ച് കളികളില്‍ ആകെ ഒരു കളി മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. അഞ്ചില്‍ മൂന്ന് കളികള്‍ ജയിച്ചപ്പോള്‍ അവസാനം കളിച്ച നോര്‍ത് ഈസ്റ്റിനെതിരായ മത്സരം സമനിലയായി.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന നോര്‍ത് ഈസ്റ്റിനെതിരായ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു. കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഐബാന്‍ബ ഡോഹ്ലിംഗ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മികച്ച പ്രധിരോധം കാഴ്ചവെച്ചത് പ്രതീക്ഷയേകുന്നു. ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് മികച്ച സേവുകള്‍ നടത്തി ഫോമില്‍ തിരിച്ചെതിയതും ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമാവും.

അടുതിടെ സ്ഥാനമേറ്റ ഇടക്കാല പരിശീലകന്‍ ടി ജി പുരുഷോത്തമന്റെ കീഴില്‍ കളിച്ച അഞ്ച് കളികളില്‍ മൂന്നും ജയിച്ച ബ്ലാസ്‌റ്റേഴ്‌സ് വിജയ കൂതിപ്പ് തുടരാന്‍ ആവുമെന്നാണ് പ്രതീക്ഷിക്കുക. നിലവില്‍ 37 പോയിന്റുമായി മോഹന്‍ ബഗാന്‍ ആണ് ലീഗില്‍ ഒന്നാമത് നില്‍ക്കുന്നത്. 30 പോയിന്റുള്ള എഫ് സി ഗോവയാണ് രണ്ടാമത്. ലീഗില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ളവര്‍ നേരിട്ട് സെമി ഫൈനല്‍ യോഗ്യത നേടുമ്പോള്‍ മൂന്ന് മുതല്‍ ആറ് സ്ഥാനത്തുള്ളവര്‍ പ്ലേയോഫ് കളിക്കണം. ഏഴ് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് പ്ലേയോഫ് സാധ്യതകള്‍ ഇപ്പോഴും സജീവമാണ്.

Advertisment

Read More

Isl Kerala Blasters Fc Indian Super League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: