ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയം മാത്രം മുന്നിൽ കണ്ട് കേരള ബ്ലാസ്റ്റേഴ്സ് പൂണെ സിറ്റി എഫ് സിക്കെതിരെ. സീസണിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. ജംഷഡ്പൂരിനെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ കെസിറോൺ കിസിറ്റോ ഇന്ന് കളിക്കില്ല. പകരം കറേജ് പെക്കൂസൺ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തും.

ഡേവിഡ് ജെയിംസ് ടീമിനെ അണിനിരത്തുക 4-2-3-1 ശൈലിയിലാകും.സീസണിൽ ഉടനീളം ബ്ലാസ്റ്റേഴ്സ് ഗോൾവലയ്ക്ക് മുന്നിൽ ധീര പ്രകടനം കാഴ്ചവെച്ച ധീരജ് സിങ് തന്നെയാണ് കേരളത്തിന്റെ ഗോൾകീപ്പർ. മലയാളി താരം അനസ് എടത്തൊടിക, നായകൻ സന്ദേശ് ജിങ്കൻ, ലാകിച്ച് പെസിച്ച്, സിറിൽ കാളി എന്നിവരാണ് പ്രതിരോധനിരയിലെ കാവൽക്കാർ.

മധ്യനിരയിൽ കിസിറ്റോക്ക് പകരം പെക്കൂസൺ സ്ഥാനം കണ്ടെത്തും. കളി തന്ത്രങ്ങൾ മെനയാൻ മധ്യനിരയിൽ രണ്ട് മലയാളി താരങ്ങളാണ് കളിക്കുന്നത്. സഹൽ അബ്ദുൾ സമദും, സക്കീർ മുണ്ടൻപാറയും ഡിഫൻസീവ് മിഡ്ഫീൾഡിലാകും സ്ഥാനം കണ്ടെത്തുക. അവസരങ്ങൾ സൃഷ്ടിക്കാൻ നർസാരിയും ഡങ്കലും ശ്രമിക്കുമ്പോൾ സ്റ്റോജനോവിച്ചാകും ടീമിന്റെ ഏക സ്ട്രൈക്കർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook