Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

മുംബൈക്കെതിരെ ടീമിൽ ഒരു മാറ്റം; ബ്ലാസ്റ്റേഴ്സ് നിരയിൽ മൂന്ന് മലയാളികൾ

ഡിഫൻസീവ് മിഡ്ഫീൾഡിൽ മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും സാക്കീറും കളിക്കും

football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ, indian football captain, isl 2018, isl point table, isl schedule, indian super league, ഇന്ത്യൻ സൂപ്പർ ലീഗ്, isl today, isl today match, ഐഎസ്എൽ, isl today match score, kerala blasters, kerala blasters news, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters next match, kerala blasters match, kbfc, kerala blasters, gokulam kerala, ഗോകുലം കേരള എഫ് സി, gokulam kerala fc news, i league, indian football league,
കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത്രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ് സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഒരു മാറ്റം. പൂനെക്കെതിരെ ആദ്യ ഇലവനിൽ കളിച്ച സിറിൽ കാളി മുംബൈക്കെതിരായ ടീമിൽ ഇടം കണ്ടെത്തിയില്ല. പകരം ലാൽ റൂഅത്താര. ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തി. മൂന്ന് മലയാളികൾ ഇന്നത്തെ മത്സരത്തിലും കളിക്കും.

ഇന്നത്തെ മത്സരത്തിലും ഒറ്റ സ്ട്രൈക്കറെ മുൻ നിർത്തിയാണ് കേരളം കളിക്കുന്നത്. ഗോൾ കീപ്പറായി യുവതാരം ധീരജ് സിങ് തന്നെയാണ് ഇക്കുറിയും. പ്രതിരോധത്തിൽ നായകൻ സന്ദേശ് ജിങ്കന് പുറമെ മലയാളി താരം അനസ് എടത്തൊടിക, ലാകിച്ച് പെസിച്ച്. ലാൽ റുഅത്താര എന്നിവർ കളിക്കും.

ഡിഫൻസിവ് മിഡ്ഫീൾഡിൽ മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും സാക്കീറും കളിക്കുമ്പോൾ, ഗോൾ അവസരം ഒരുക്കുന്നതിനുള്ള ചുമതല പെക്കുസണും, നർസാരിക്കും, ഡങ്കലിനുമാണ്. സ്റ്റോജനോവിച്ച് തന്നെയാണ് ടീമിന്രെ സ്ട്രൈക്കർ.

ഇന്ത്യൻ സൂപ്പർ ലീഗിൽ ടൂർണമെന്റിന്റെ പകുതിയിലേറെ മത്സരങ്ങൾ പിന്നിടുമ്പോഴും ഉദ്ഘാടന മത്സരത്തിൽ നേടിയ വിജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ആകെ മൂന്ന് പോയിന്റ് തികച്ച് സമ്മാനിച്ചത്. പതിനൊന്ന് മത്സരങ്ങളിൽ ജയത്തേക്കാളും തോൽവിയെക്കാളും ഏറെ സമനിലയാണ് കേരളത്തിന്. ആറ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ നാലെണ്ണം പരാജയപ്പെട്ടു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിൽ തങ്ങളുടെ രണ്ടാം വിജയം തേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. രാത്രി 7.30ന് മുംബൈയിൽ അവരുടെ തട്ടകത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം. ടൂർണമെന്റിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്. മുംബൈയാകട്ടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമാണ്. 11 മത്സരങ്ങളിൽ ആറ് ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി 21 പോയിന്റാണ് മുംബൈയ്ക്കുള്ളത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kerala blasters vs mumbai city fc squad

Next Story
‘കുട്ടിക്കുറുമ്പൻ’; ടീം ഒഫീഷ്യലിന്റെ ചെവിക്ക് പിടിച്ച് ഋഷഭ് പന്ത്Rishabh pant, funny video, india vs australia,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com