എറണാകുളം: കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവരൾച്ചയ്ക്ക് അവസാനം. മൂന്നാം സീസണിൽ വിദേശ താരം മാർക്ക് സിഫ്നിയോസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിന്റെ 13 ആം മിനുറ്റിലാണ് സിഫ്നിയോസ് എതിരാളികളുടെ വലതുളച്ചത്.

വലത് വിങ്ങിൽ നിന്ന് റിനോ ആന്റോ നൽകിയോ ക്രോസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. വലത് വിങ്ങിൽ നിന്ന് റിനോ നൽകിയ ക്രോസ് ബോക്സിൽ തക്കം പാർത്തിരുന്ന യുവതാരം സിഫ്നിയോസ് അനായാസം മുംബൈ വലയിലേക്ക് തിരിച്ച് വിടുകയായിരുന്നു. 2 പ്രതിരോധ നിരക്കാരെ വെട്ടിച്ചാണ് സിഫ്നിയോസ് സമർധമായി പന്ത് വലയിൽ എത്തിച്ചത്.

മുംബൈ സിറ്റിക്കെതിരെ റെനെ മ്യൂലസ്റ്റൻ വരുത്തിയ നിർണ്ണായകമായ മാറ്റമാണ് കേരളത്തിന്റെ ഗോൾവരൾച്ച അവസാനിപ്പിച്ചത്. സൂപ്പർ താരം ഇയാൻ ഹ്യൂമിന് പകരക്കാരനായാണ് 22 വയസ്സ്കാരനായ മാർക്ക് സിഫ്നിയോസിനെ ആദ്യ ഇലവനിൽ ഇറക്കിയത്. ഈ പരീക്ഷണം വിജയം കണ്ടു എന്ന് റെനെ മ്യൂലസ്റ്റന് ആശ്വാസിക്കാം.

ആദ്യ ഇലവൻ:

പോൾ റച്ചൂബ്ക്ക( ഗോൾകീപ്പർ)

സന്ദേഷ് ജിംഗാൻ( പ്രതിരോധം)

നെമാഞ്ചെ ലെക്കിച്ച് (പ്രതിരോധം)

റിനോ ആന്റോ( വലത് വിങ്ബാക്ക്)

ലാൽറുഅറ്റാറ ( ഇടത് വിങ്ബാക്ക്)

ജാക്കി ചന്ത് സിങ് ( മധ്യനിര)

അറാറ്റ ഇസൂമി ( മധ്യനിര)

സി.കെ വിനീത് ( അറ്റാക്കിങ് മിഡ്ഫീൽഡർ)

കറേജ് പെക്കൂസൻ ( അറ്റാക്കിങ് മിഡ്ഫീൽഡർ)

മാർക്ക് സിഫ്നിയോസ് ( അറ്റാക്കിങ് മിഡ്ഫീൽഡർ)

ദിമിറ്റോവ് ബെർബറ്റോവ് ( സ്ട്രേക്കർ)

ഫോർമേഷൻ : 4-2-3-1

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ