scorecardresearch

ISL Kerala Blasters vs Mumbai City: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം നാളെ; മുംബൈ സിറ്റി ചുരുട്ടിക്കെട്ടാൻ സാധ്യത; മത്സരം എവിടെ കാണാം?

ISL Kerala Blasters vs Mumbai City FC: സ്റ്റേഡിയത്തിലെ ഒരു മത്സരത്തിന് 2 ലക്ഷം രൂപ വാടക എന്നാണ് കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും നേരത്തെ ധാരണയിലെത്തിയത്. എന്നാൽ പിന്നാലെ ഇത് 4.2 ലക്ഷം രൂപയാക്കി ജിസിഡിഎ ഉയർത്തി

ISL Kerala Blasters vs Mumbai City FC: സ്റ്റേഡിയത്തിലെ ഒരു മത്സരത്തിന് 2 ലക്ഷം രൂപ വാടക എന്നാണ് കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും നേരത്തെ ധാരണയിലെത്തിയത്. എന്നാൽ പിന്നാലെ ഇത് 4.2 ലക്ഷം രൂപയാക്കി ജിസിഡിഎ ഉയർത്തി

author-image
Sports Desk
New Update
Kerala Blasters vs Mumbai City FC ISL Match Preview

ISL Kerala Blasters vs Mumbai City FC: സീസണിലെ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച മുംബൈ സിറ്റി എഫ്സിയെ നേരിടും. സ്റ്റേഡിയം വാടക സംബന്ധിച്ച് മത്സര തലേന്ന് കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിലുള്ള തർക്കം രൂക്ഷമായെങ്കിലും മത്സരം നിശ്ചയിച്ചത് പ്രകാരം  നടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രാത്രി 7.30ന് ആണ് മത്സരം ആരംഭിക്കുന്നത്. 

Advertisment

സ്റ്റേഡിയത്തിലെ ഒരു മത്സരത്തിന് 2 ലക്ഷം രൂപ വാടക എന്നാണ് കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും നേരത്തെ ധാരണയിലെത്തിയത്. എന്നാൽ പിന്നാലെ ഇത് 4.2 ലക്ഷം രൂപയാക്കി ജിസിഡിഎ ഉയർത്തി. ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്. നേരത്തെ കുറഞ്ഞ സ്റ്റേഡിയം വാടകയുള്ള കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് ഹോം മത്സരങ്ങൾ മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ആലോചിച്ചിരുന്നു. 

Also Read: ISL Kerala Blasters: നോഹയുമായി ഇനി കരാറില്ല; മറ്റൊരു വിദേശ താരത്തിന് പരിക്ക്; ബ്ലാസ്റ്റേഴ്‌സിന് കനത്ത പ്രഹരം

Advertisment

കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യമത്സരത്തിൽ ദയനീയമായാണ് നിലവിലെ ചാംപ്യന്മാരായ മോഹൻ ബഗാനോട് തോറ്റത്. ഗോൾ മാർജിൻ 2-0ൽ ഒതുങ്ങിയെങ്കിലും ഒരു മേഖലയിലും കേരള ബ്ലാസ്റ്റേഴ്സിന് തിളങ്ങാനായില്ല. വിദേശ താരം കെവിൻ യോക്കിന്റെയും ഒമർ ബായുടേയും പ്രകടനം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് അൽപ്പമെങ്കിലും പ്രതീക്ഷ നൽകിയത്. 85 മിനിറ്റ് വരെ ഒരു ഷോട്ട് പോലും ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ നിന്ന് മുന്നേറ്റനിരയിൽ വന്നില്ല. ഓൺ ടാർജറ്റിലേക്ക് ഒരു ഷോട്ട് പോലുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരം അവസാനിപ്പിച്ചത്. 

Also Read: ഇഷാൻ-അദിതി പ്രണയവാർത്തയിൽ 'ട്വിസ്റ്റ്'; മുത്തച്ഛന്റെ വെളിപ്പെടുത്തൽ തള്ളി അമ്മ

മറുവശത്ത് മുംബൈ സിറ്റി എഫ്സി ആദ്യ ഹോം മത്സരം ജയിച്ചാണ് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റേത് പോലെ വൈകി പ്രീസീസൺ ആരംഭിച്ച ക്ലബ് ആയിരന്നു മുംബൈയും. ചെന്നൈയിൻ എഫ്സിയെയാണ് മുംബൈ തോൽപ്പിച്ചത്. ചെന്നൈയുടെ സെൽഫ് ഗോളാണ് ഇവിടെ മുംബൈയുടെ ജയത്തിന് വഴി തുറന്നത്. 

പന്ത് കൈവശം വെച്ച് കളിക്കുന്നതിൽ മുംബൈക്ക് മേൽ ചെന്നൈയിൻ എഫ്സി ആധിപത്യം പുലർത്തി. എന്നാൽ ചെന്നൈയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ മുംബൈക്ക് കഴിഞ്ഞു. ഫൈനൽ തേർഡിലെ പ്രശ്നങ്ങളാണ് കൂടുതലും മുംബൈയെ അലട്ടുന്നത്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ ശക്തമായ സ്ക്വാഡുമായാണ് മുംബൈ വരുന്നത് എന്നത് മഞ്ഞപ്പടയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. 

Also Read: 'ഫിംഗർ സ്പിന്നർമാരുടെ ഭീഷണി; സഞ്ജു പുറത്തിരിക്കുകയാണ്'; വമ്പൻ മാറ്റത്തിന് സൂചന നൽകി ബാറ്റിങ് കോച്ച്

അവസാനം നേരിട്ടപ്പോൾ മുംബൈ സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. മുംബൈ സിറ്റിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതാ സ്റ്റാർട്ടിങ് ലൈനപ്പ് ഇങ്ങനെ, 

ഗോൾകീപ്പർ-  സച്ചിൻ സുരേഷ്
പ്രതിരോധനിര- ബികാഷ് യുംനം, ഡോഹ്ലിങ്, സഹീഫ്,ഒമർ ബാ
മധ്യനിര- എബിൻദാസ്, ബോർഗ്സ്, സുധീഷ്, ഡാനിഷ് ഫറൂഖ്
മുന്നേറ്റനിര- വിക്ടർ ബെർട്ടോമിയു, കൊറു സിങ്.

കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ മത്സരം എന്ന്? 

കേരള ബ്ലാസ്റ്റേഴ്സ്- മുംബൈ സിറ്റി എഫ്സി ഐഎസ്എൽ മത്സരം ഫെബ്രുവരി 22 ഞായറാഴ്ച നടക്കും. 

കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ മത്സരം എത്ര മണിക്ക് ആരംഭിക്കും? 

കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ മത്സരം രാത്രി 7.30ന് ആരംഭിക്കും. 

കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ മത്സരം ടെലിവിഷനിൽ ലൈവായി ഏത് ചാനലിൽ കാണാം? 

കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ മത്സരം ടെലിവിഷനിൽ സോണി നെറ്റ് വർക്കിൽ ലൈവായി കാണാം. 

കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?

കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ മത്സരത്തിന്റെ ലൈവ് സ്ട്രീം ഫാൻകോഡ് ആപ്പിൽ ലഭ്യമാണ്. 

Read More: സെഞ്ചുറി അടിച്ചിട്ടും ഇർഫാൻ പഠാന്റെ വക 'പൊങ്കാല'; പാക് ഓപ്പണറെ പരിഹസിച്ച് മുൻ പേസർ

Kerala Blasters Fc Isl Mumbai City Fc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: