scorecardresearch

ISL Kerala Blasters: മഞ്ഞപ്പടയെ നിശബ്ദമാക്കി ചാങ്‌തെ; ബ്ലാസ്റ്റേഴ്സിന് തുടരെ രണ്ടാം തോൽവി

ISL Kerala Blasters: വിങ്ങുകളിലൂടെ ആക്രമിച്ച് കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് മുംബൈക്കെിരെ കണ്ടത്. ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിനായില്ല.

ISL Kerala Blasters: വിങ്ങുകളിലൂടെ ആക്രമിച്ച് കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് മുംബൈക്കെിരെ കണ്ടത്. ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിനായില്ല.

author-image
Sports Desk
New Update
ISL Kerala Blasters vs Mumbai City

ISL Kerala Blasters: ഐഎസ്എൽ സീസണിലെ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. മുംബൈ സിറ്റി എഫ്സി എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ തുടരെ രണ്ടാമത്തെ തോൽവിയാണ് ഇത്. ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് 2-0ന് കാറ്റലയുടെ സംഘം തോൽവി സമ്മതിച്ചിരുന്നു. 

Advertisment

ഹോം മത്സരത്തിൽ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിനും മുംബൈക്കും ഗോൾ കണ്ടെത്താനായില്ല. മുന്നേറ്റങ്ങൾ ഇരു ടീമിന്റേയും ഭാഗത്ത് നിന്ന് ആദ്യ പകുതിയിൽ വന്നെങ്കിലും ഫൈനൽ തേർഡിലെ പോരായ്മകൾ പിന്നോട്ടടിച്ചു. ഒടുവിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുംബൈ ഗോൾ കണ്ടെത്തി ലീഡ് എടുക്കുകയായിരുന്നു. 

Also Read: 'ആശങ്കപ്പെടുന്നവരെയോർത്ത് എനിക്ക് സങ്കടം'; സഞ്ജുവോ അഭിഷേകോ എന്ന് വ്യക്തമാക്കി സൂര്യ

Advertisment

47ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്‌തെയാണ് മുംബൈ സിറ്റിക്കായി ഗോൾ നേടി മൂന്ന് പോയിന്റ് നേടിക്കൊടുത്തത്. ഇതോടെ ആദ്യ രണ്ട് മത്സരവും ജയിച്ച മുംബൈ ആറ് പോയിന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. അർഷിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പിഴവാണ് മുംബൈയുടെ ഗോളിന് വഴി തുറന്നത്.

അർഷ് അൻവറിന്റെ പാസ് പിഴച്ചതോടെ മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കടുത്ത സമ്മർദ്ദത്തിലാക്കി. ബ്രാൻഡൻ എടുത്ത ഷോട്ട് ഡിഫ്ലെക്ഷനിലൂടെ ചാങ്‌തെയുടെ മുന്നിലെത്തി. പരിചയസമ്പന്നനായ ചാങ്തേയ്ക്ക് ഫിനിഷിങ്ങിൽ പിഴച്ചില്ല. 

Also Read: മോശം ഫോമിന് കാരണം അഭിഷേകിന്റെ സഹോദരി കോമൾ; സൈബർ ആക്രമണം ശക്തം

വിങ്ങുകളിലൂടെ ആക്രമിച്ച് കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് മുംബൈക്കെിരെ കണ്ടത്. ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിനായില്ല. വല കുലുക്കുന്നതിന്റെ അടുത്തേക്ക് ബ്ലാസ്റ്റേഴ്സ് പലവട്ടം എത്തിയിരുന്നു, പ്രത്യേകിച്ച് രണ്ടാം പകുതിയുടെ അധിക സമയത്ത് ബെർട്ടോമിയുവിൽ നിന്ന് വന്ന ഹെഡ്ഡർ. പക്ഷേ ലക്ഷ്യത്തിലേക്ക് പന്ത് എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കായില്ല. 

ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ കെവിൻ യോക്കിന്റെ ക്രോസിലാണ് ബെർട്ടോമിയുവിന്റെ ഹെഡ്ഡർ വന്നത്. കേരള ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടുമെന്ന് തോന്നിച്ചെങ്കിലും ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കാൻ ബെർട്ടോമിയുവിനായില്ല. അവസാന നിമിഷങ്ങളിൽ മുംബൈ സിറ്റി എല്ലാ ഡിപ്പാർട്ട്മെന്റിലും കൂടുതൽ മികവോടെ കളിക്കുന്നതാണ് കാണാനായത്. 

Also Read: ഹർദിക്കിന്റെ ഷോട്ട് പിഴച്ചു; പന്ത് വന്നടിച്ചത് ബോളറുടെ കാലിൽ; ആശങ്കയായി പരിക്ക്

രണ്ടാം പകുതിയിൽ ഡയസിൽ നിന്ന് ഏതാനും മുന്നേറ്റങ്ങൾ വന്നിരുന്നു. 66ാം മിനിറ്റിൽ വന്ന ഡയസിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ തടഞ്ഞു. 71ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം മറികടന്ന് ബോക്സിലേക്ക് ചാങ്തേയെ ലക്ഷ്യമാക്കി ഡയസ് ലോ ക്രോസ് നൽകാൻ ശ്രമിച്ചെങ്കിലും പന്ത് നേരെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറുടെ കൈകളിൽ എത്തി. 

ആദ്യ പകുതിയിൽ മുംബൈ സിറ്റിയുടെ പെനാൽറ്റി അർഷ് അൻവർ തടഞ്ഞിട്ടതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ എടുത്ത് പറയേണ്ടത്. ഡയസിനെ ഡാനിഷ് ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി ലഭിച്ചത്. ആകാശ് മിശ്രയുടെ ബ്ലാസ്റ്റേഴ്സ് താരം കൊറുവിനെതിരായ ചലഞ്ചിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആദ്യ പകുതിയിൽ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റെഫറി അനുവദിച്ചില്ല. കൊറുവിന്റെ മുന്നേറ്റം തടയാനാണ് ആകാശിന്റെ ചലഞ്ച് വന്നത്.

Read More: 'വലിയ വില നൽകേണ്ടി വന്ന തീരുമാനം'; വിവാഹമോചിതനായി ഇന്ത്യൻ സ്പിന്നർ രാഹുൽ ചഹർ

Isl Kerala Blasters Fc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: