മുംബൈ: ഗോൾ കണ്ടെത്തുന്നതിൽ മാത്രമല്ല കളിയിൽ താളം കണ്ടെത്തുന്നതിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതോടെ മുംബൈക്കെതിരെയും ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ രണ്ട് ഗോളിന് മുന്നിൽ. സോഗോയുടെ ഹാട്രിക് മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുംബൈ മുന്നിട്ടു നിൽക്കുന്നത്. ഡങ്കലാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഏക ഗോൾ നേടിയത്.

കളിയുടെ 12-ാം മിനിറ്റിലായിരുന്നു സോഗോയുടെ ആദ്യ ഗോൾ. 15-ാം മിനിറ്റിൽ വീണ്ടും താരം ബ്ലാസ്റ്റേഴ്സ് വല കുലുക്കി. ധീരജിലേക്ക് ലഭിച്ച മൈനസ് പാസില്‍ നിന്നാണ് ഗോള്‍. ധീരജ് പന്ത് അലക്ഷ്യമായി കേരള താരങ്ങള്‍ക്ക് തട്ടിക്കൊടുക്കുകയായിരുന്നു. 27-ാം മിനിറ്റിൽ ഡങ്കൽ കേരളത്തിനായി ഗോൾ നേടി കേരളത്തിന് പ്രതീക്ഷ നൽകിയെങ്കിലും 30-ാം മിനിറ്റിൽ സോഗോ തന്നെ മറുപടി നൽകി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മലയാളി താരം സാക്കീർ റെഡ്കാർഡ് കണ്ട് പുറത്തുപോയി. രണ്ടാം പകുതിയിൽ പത്ത് പേരമായാകും ബ്ലാസ്റ്റേഴ് കളിക്കാനിറങ്ങുക.

ഇന്ത്യൻ സൂപ്പർ ലീഗിൽ ടൂർണമെന്റിന്റെ പകുതിയിലേറെ മത്സരങ്ങൾ പിന്നിടുമ്പോഴും ഉദ്ഘാടന മത്സരത്തിൽ നേടിയ വിജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ആകെ മൂന്ന് പോയിന്റ് തികച്ച് സമ്മാനിച്ചത്. പതിനൊന്ന് മത്സരങ്ങളിൽ ജയത്തേക്കാളും തോൽവിയെക്കാളും ഏറെ സമനിലയാണ് കേരളത്തിന്. ആറ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ നാലെണ്ണം പരാജയപ്പെട്ടു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിൽ തങ്ങളുടെ രണ്ടാം വിജയം തേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. രാത്രി 7.30ന് മുംബൈയിൽ അവരുടെ തട്ടകത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം. ടൂർണമെന്റിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്. മുംബൈയാകട്ടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമാണ്. 11 മത്സരങ്ങളിൽ ആറ് ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി 21 പോയിന്റാണ് മുംബൈയ്ക്കുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook