ന്യൂഡൽഹി: ഡൽഹി ഡൈനാമോസിനെതിരായ നിർണ്ണായക മത്സരത്തിൽ കേരളം ലീഡ് തിരിച്ച് പിടിച്ചു. ഇയാൻ ഹ്യൂമിന്റെ
ഹാട്രിക്കിന്റെ മികവിലാണ് ബ്ലാസ്റ്റേഴ്സ് തിരിച്ച് പിടിച്ചത്. 77 ആം മിനുറ്റിലാണ് ഹ്യൂം തന്റെ രണ്ടാം ഗോൾ നേടിയത്. തകർപ്പൻ ഒരു ഒറ്റയാൻ നീക്കത്തിലൂടെയാണ് ഹ്യൂം ഡൽഹിയുടെ വലയിൽ പന്തെത്തിച്ചത്. 83 ആം മിനുറ്റിലാണ് ഹ്യൂം തന്റെ ഹാട്രിക്ക് തികച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇയാൻ ഹ്യൂം നേടുന്ന ആദ്യ ഹാട്രിക്കാണ് ഇന്നത്തേത്.
അവസാന സ്ഥാനക്കാർ തമ്മിലുള്ള നിർണ്ണായക മത്സരത്തിന്റെ ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്സും ഡൽഹി ഡൈനാമോസും ഓരോ ഗോൾ വീതം അടിച്ച് തുല്യതയിൽ. ഇയാൻ ഹ്യൂമിന്റെ ഗോളിലൂടെ മുന്നിൽ എത്തിയ കേരളത്തെ പ്രീതം കോട്ടലിന്റെ ഗോളിലൂടെയാണ് ഡൽഹി സമനിലയിൽ പിടിച്ചത്.
മത്സരത്തിന്റെ 12 ആം മിനുറ്റിലാണ് ബ്ലാസ്റ്റേഴ്സ് ഡൽഹിയുടെ വലകുലുക്കിയത്. ഇയാൻ ഹ്യുമാണ് കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. ബോക്സിന്റെ ഇടത്മൂലയിൽ നിന്ന് കറേജ് പെക്കൂസൻ നൽകിയ പാസിൽ നിന്നാണ് ഇയാൻ ഹ്യൂം ഡൽഹിയുടെ വലചലിപ്പിച്ചത്.
Pekuson with great work down the flank, and @Humey_7's persistence pays off!#LetsFootball #DELKER pic.twitter.com/giugyYiy2m
— Indian Super League (@IndSuperLeague) January 10, 2018
ഇതിനിടെ പരുക്കിനെത്തുടർന്ന് ഡിമിറ്റർ ബെർബറ്റോവ് പുറത്ത് പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. പേശീവലിവ്മൂലമാണ് ബെർബറ്റോവ് പിൻവാങ്ങിയത്. ബെർബറ്റോവിന് പകരം മാർക്ക് സിഫ്നിയോസിനെയാണ് ഡേവിഡ് ജയിംസ് കളത്തിൽ ഇറക്കിയത്.
ആദ്യപകുതി അവസാനിക്കാൻ മിനുറ്റുകൾ ശേഷിക്കെയാണ് ഡൽഹിയുടെ മറുപടി. റോമിയോ ഫെർണ്ണാഡസിന്റെ ഫ്രീകിക്കിൽ തവവെച്ച് പ്രീതം കോട്ടൽ ഡൽഹിക്ക് സമനില നൽകുകയായിരുന്നു.
അവസാന മത്സരത്തിൽ പൂനെയ്ക്ക് എതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഉഗാണ്ടൻ താരം കെസീറ്റോ കിസിറോൺ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്. പരുക്ക്ഭേതമാകാത്ത സി.കെ വിനീത് ഇന്നും ബ്ലാസ്റ്റേഴ്സ് നിരയിൽ കളിക്കുന്നില്ല.
കേരള ബ്ലാസ്റ്റേഴ്സ് ടീം
ഗോൾകീപ്പർ; സുഭാഷിഷ് റോയ്
പ്രതിരോധം: റിനോ ആന്റോ, സന്ദേഷ് ജിംഗാൻ, വെസ് ബ്രൗൺ, ലാൽറു അറ്റാറ
മധ്യനിര: കിസീറ്റോ കെസിറോൺ, കറേഡ് പെക്കൂസൻ, ജാക്കി ചന്ത് സിങ്ങ്, സിയാം ഹാങ്കൽ,
മുന്നേറ്റം: ഇയാൻ ഹ്യും, ഡിമറ്റർ ബെർബറ്റോവ്.