scorecardresearch

കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്‌.സി പോരിനു മുന്നേ സോഷ്യൽ മീഡിയ വാർ

കഴിഞ്ഞ ഐഎസ്എല്‍ എലിമിനേറ്ററില്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച് സുനില്‍ ഛേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളും ബ്ലാസ്റ്റേഴ്‌സ് നടത്തിയ ബഹിഷ്‌കരണവും വീണ്ടും കുത്തിപ്പൊക്കിയത് ആതിഥേയരായ ബെംഗളൂരു തന്നെയാണ്.

കഴിഞ്ഞ ഐഎസ്എല്‍ എലിമിനേറ്ററില്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച് സുനില്‍ ഛേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളും ബ്ലാസ്റ്റേഴ്‌സ് നടത്തിയ ബഹിഷ്‌കരണവും വീണ്ടും കുത്തിപ്പൊക്കിയത് ആതിഥേയരായ ബെംഗളൂരു തന്നെയാണ്.

author-image
Sports Desk
New Update
kerala blasters | bengaluru fc

ബെംഗളൂരുവിനെ കണക്കിന് പരിഹസിക്കുന്ന വീഡിയോയാണ് കേരളം പുറത്തിറക്കിയത് (ഫൊട്ടോ: X/ kerala blasters fc)

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌.സിയും ഇന്ന് കൊമ്പുകോർക്കാനിരിക്കെ സോഷ്യൽ മീഡിയയിൽ വലിയ പോർവിളികളും ട്രോളുകളും നിറയുകയാണ്. കഴിഞ്ഞ ഐഎസ്എല്‍ എലിമിനേറ്ററില്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച് സുനില്‍ ഛേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളും ബ്ലാസ്റ്റേഴ്‌സ് നടത്തിയ ബഹിഷ്‌കരണവും വീണ്ടും കുത്തിപ്പൊക്കിയത് ആതിഥേയരായ ബെംഗളൂരു തന്നെയാണ്.

Advertisment

'സുനില്‍ ഛേത്രി ചിലരുടെ ഹൃദയം നുറുക്കി, പക്ഷേ നിയമമല്ല' എന്ന അടിക്കുറിപ്പോടെ ആയിരുന്നു ബെംഗളൂരു എഫ്‌സിയുടെ പോസ്റ്റ്. കേരള ബ്ലാസ്റ്റേഴ്സിനെ കുത്തിയുള്ള പോസ്റ്റിന് താഴെ കേരള ആരാധകരും കുറിക്കു കൊള്ളുന്ന മറുപടിയുമായെത്തി. ഇതിന് പിന്നാലെ സുനില്‍ ഛേത്രിയുടെയും ബെംഗളൂരുവിന്‍റെയും ചതിയും കൊച്ചിയിലെ വിജയവും ഓർമ്മിപ്പിച്ച് ബ്ലാസ്റ്റേഴ്സിന്‍റെ തകർപ്പൻ മറുപടിയുമെത്തി. ബെംഗളൂരുവിനെ കണക്കിന് പരിഹസിക്കുന്ന വീഡിയോയാണ് കേരളം പുറത്തിറക്കിയത്.

Advertisment

കഴിഞ്ഞ വർഷത്തെ വിവാദ ഗോളും തുട‍ർന്നുണ്ടായ അസാധാരണ സംഭവങ്ങളും ഇക്കുറി ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു മത്സരത്തിന്റേയും വീറും വാശിയും ഇരട്ടിയാക്കിയിട്ടുണ്ട്. കൊച്ചിയില്‍ നടന്ന ആദ്യപാദത്തില്‍ 2-1ന് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം തുടരെ മൂന്ന് മത്സരങ്ങൾ തോറ്റ കേരള ടീം കഴിഞ്ഞ മത്സരത്തിൽ എഫ്.സി. ഗോവയെ 4-2ന് അട്ടിമറിച്ച് തകർപ്പൻ ജയം നേടിയിരുന്നു. അവിശ്വസനീയമായ തിരിച്ചു വരവിനാണ് കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

താരങ്ങളുടെ പരിക്കിന്റെ ക്ഷീണത്തിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് അതിന്റെ ആലസ്യം വീട്ടെണീക്കുന്ന കാഴ്ചയാണ് കലൂരിൽ കണ്ടത്. ഇക്കുറി വിജയവഴിയിൽ തിരിച്ചെത്തിയ കേരള ടീം വിജയപരമ്പര തുടരാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ കോച്ച് ഇവാന് നൽകുന്ന ട്രിബ്യൂട്ട് കൂടിയായി അത് മാറും. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നുവെന്നും മികച്ച ടീം വിജയിക്കുമെന്നും കോച്ച് ഇവാൻ പറഞ്ഞു.

Read More

Bengaluru Fc Kerala Blasters Fc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: