കൊ​ച്ചി: പുതുവർഷപ്പിറവിയുടെ തലേന്ന് കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കേ​ണ്ട കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഐ​എ​സ്എ​ൽ മ​ത്സ​രം മാ​റ്റി​വ​യ്ക്കി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ. ഈ ​മാ​സം 31 ന് ന​ട​ക്കേ​ണ്ട മ​ത്സ​രം മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ ഔദ്യോഗികമായി പോ​ലീ​സി​നെ അ​റി​യി​ച്ചു. ഡി​സം​ബ​ര്‍ 31 വൈ​കി​ട്ട് 5.30ന് ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ബം​ഗ​ളൂ​രു എ​ഫ്‌​സി​യും ത​മ്മി​ലാ​ണ് മ​ത്സ​രം.

മ​ത്സ​ര​ത്തി​ന് മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ പോ​ലീ​സു​കാ​രെ വി​ട്ടു​ന​ല്‍​കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ മ​ത്സ​രം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റി​നോ​ടാ​ണ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. പു​തു​വ​ര്‍​ഷ​മാ​യ​തി​നാ​ല്‍ ആ ​ദി​വ​സം കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഡ്യു​ട്ടി​ക്ക് അ​യ​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ല്‍ മ​ത്സ​രം ന​ട​ക്കു​ന്ന സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​നു​ള്ള പോ​ലീ​സു​കാ​രെ നി​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സ് അ​റി​യി​ച്ച​ത്.

എന്നാൽ സംഘാടകരുടെ നിലപാടിനോടുള്ള പൊലീസിന്രെ സമീപനം എന്താകുമെന്ന് കാത്തിരുന്ന് കാണണം. സ്വകാര്യ സുരക്ഷ ഏജൻസിയായ തണ്ടർഫോഴ്സ് ഐഎസ്എൽ മത്സരത്തിന് സുരക്ഷ ഒരുക്കുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ