പ്ലെഓഫ് സാധ്യത നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയ്ക്കെതിരെ ഇറങ്ങുന്നു. കൊൽക്കത്തയുടെ ഹോംഗ്രൗണ്ടായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉളളത്. ഇന്ന് ജയിച്ചാൽ ജാംഷഡ്പൂർ എഫ്സിയെ പിന്തളളി ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്തേക്ക് എത്താൻ കഴിയും.

പരുക്ക് മൂലം പിന്മാറിയ ഇയാൻ ഹ്യൂമിന് പകരം ദിമിറ്റർ ബെർബറ്റോവ് ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അവസാന 3 മത്സരങ്ങളിൽ പരുക്ക്‌മൂലം കളിക്കാതിരുന്ന ബെർബറ്റോവിന്റെ തിരിച്ചുവരവ് ബ്ലാസ്റ്റേഴ്സിന് വലിയ ആശ്വാസമായി. ആക്രമണശൈലിക്ക് മുൻതൂക്കം നൽകിയാണ് ഡേവിഡ് ജെയിംസ് ആദ്യ ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ പൂനെ സിറ്റിക്കെതിരെ നേടിയ ഉജ്ജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലേക്ക് മഞ്ഞപ്പടയുടെ വരവ്. തകർപ്പൻ ഫോമിലുളള സി.കെ വിനീതിന്റെ പ്രകടനം ഇന്ന് നിർണ്ണായകമാകും.

ഗോൾകീപ്പർ – സുഭാഷിഷ് റോയ്

പ്രതിരോധം- ലാൽറു അറ്റാറ, വെസ് ബ്രൗൺ, ലെക്കിച്ച് പെസിച്ച്, മിലൻ സിങ്,

മധ്യനിര – ജാക്കിചന്ദ് സിങ്ങ്, പെക്കൂസൺ, ബ്ലാഡ്വിൻസൺ, പ്രശാന്ത്

മുന്നേറ്റം – സി.കെ വിനീത്, ബെർബറ്റോവ്

ന​വ​ബ​ര്‍ 17നു ​ന​ട​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ര​ണ്ടു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ഫ​ലം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യാ​യി​രു​ന്നു. എ​ടി​കെ ഈ ​സീ​സ​ണി​ല്‍ 13 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച​തി​ല്‍ മൂന്നി​ല്‍ മാ​ത്ര​മേ ജ​യി​ച്ചി​ട്ടു​ള്ളു. ര​ണ്ടെ​ണ്ണ​ത്തി​ല്‍ സ​മ​നി​ല​യും. എ​ഴ് മ​ത്സ​ര​ങ്ങ​ള്‍ തോ​റ്റു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ