കൊച്ചി : മാര്‍ക്ക് സിഫ്നിയോസിസിലൂടെ കേരളത്തിന് കണ്ടെത്തിയ ഗോളില്‍ കേരളത്തിന് നാടകീയ സമനില. ആദ്യ പകുതിയില്‍ എല്ലാ മേഖലയിലും പൂണെ അപ്രമാദിത്വം നിലനിര്‍ത്തി എങ്കിലും രണ്ടാം പകുതിയില്‍ കളിയുടെ ഗതി മാറുന്ന കാഴ്ചയാണ് കണ്ടത്. ഇടതുവിങ്ങില്‍ പെക്കൂസന്‍ തുടങ്ങിവച്ച മുന്നേറ്റം പുണെ ഗോളിയെ മറച്ചുവെച്ച് കൊണ്ട് സിഫ്നിയോസ് മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. എഴുപത്തിമൂന്നാം മിനുട്ടിലാണ് കേരളത്തിനുവേണ്ടി ആദ്യ ഗോള്‍ വീണത്.

ആദ്യ പകുതി അവസാനിക്കെ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ പുണെ എഫ്സിക്ക് ഒരു ഗോള്‍ ലീഡ് നിലനിര്‍ത്തുകയായിരുന്നു. 33ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയാണ് അതിഥികള്‍ക്ക് വേണ്ടി ഗോള്‍ നേടിയത്. ആദ്യ ഗോളിനുള്ള വഴിയൊരുക്കിയത് പൂണെയുടെ മലയാളി താരമായ ആശിഖ് കുരുണിയാനാണ്. കേരളാ ബ്ലാസ്റ്റേഴ്സ് ഒരേയൊരു ഷോട്ട് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ പതിനൊന്ന് ഷോട്ടുകളാണ് പുണെ എഫ്‌സി തുടുത്തത്.

പാതിവഴിയില്‍ റെനെ മ്യൂലെന്‍സ്റ്റീന്‍ ക്ലബ്ബ് വിട്ടൊഴിഞ്ഞതും ഡേവിഡ്‌ ജെയിംസിന്‍റെ തിരിച്ചുവരവും അടക്കം ഒട്ടേറെ മാറ്റങ്ങളുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്‌സി പുണെ സിറ്റിയെ നേരിടാന്‍ ഇറങ്ങുന്നത്. മാനേജ്മെന്റില്‍ മാത്രമല്ല മഞ്ഞപ്പടയുടെ ആദ്യ ഇലവനിലും എണ്ണപ്പെട്ട മാറ്റങ്ങള്‍ ഉണ്ട്. ഗോള്‍കീപ്പറായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശുഭാശിഷ് ചൗധരിയെ തിരഞ്ഞെടുത്തപ്പോള്‍ മുന്നേറ്റനിരയില്‍ ഇയാന്‍ ഹ്യൂമും മാര്‍ക്ക് സിഫ്നിയോസും ഒരുമിച്ചിറങ്ങുന്നു. പരുക്ക് ഭേദമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം മധ്യനിരയിലേക്ക് തിരിച്ചുവന്നപ്പോള്‍ സസ്പെന്‍ഷനിലായ നെമാഞ്ചെ പെസിക്കിന് പകരം വെസ്റ്റ് ബ്രാൗണും ടീമില്‍ ഇടംനേടി. പുതുതായി നിയമിക്കപ്പെട്ട കോച്ച് ഡേവിഡ്‌ ജെയിംസ് ഉണ്ടെങ്കിലും കളിക്കാരെ ഏറെ പരിചയമുള്ള താങ്ബോയി സിങ്റ്റോയ്ക്കാവും ഇന്ന് മാനേജിങ് ചുമതല.

അതേസമയം കഴിഞ്ഞ കളിയില്‍ നിന്നും കാര്യമായ മാറ്റമൊന്നുമില്ലാതെ ഇറങ്ങിയ അതിഥികള്‍ തുടക്കം മുതല്‍ കേരളത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാഴ്ചയാണ് കണ്ടത്. മാര്‍സലീഞ്ഞോയ്ക്കൊപ്പം മലപ്പുറംകാരന്‍ ആഷിഖ് കുരുണിയനും മുന്നേറ്റ നിരയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏഴാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ ലഭിച്ച നല്ലൊരു അവസരം പുണെ മിസ്സ്‌ ചെയതു. പന്ത്രണ്ടാം മിനുട്ടിലും പതിനാലാം മിനുട്ടിലും ഗോവയ്ക്ക് ഓരോ അവസരങ്ങള്‍ വീതം വീണുകിട്ടി. ആദ്യത്തേത് മാര്‍സലീഞ്ഞോ പുറത്തേക്ക് അടിച്ചു കളഞ്ഞപ്പോള്‍ മാര്‍സലീഞ്ഞോക്ക് തന്നെ വന്ന രണ്ടാമത്തെ അവസരം ശുഭാശിഷ് ചൗധരി ബ്ലോക്ക് ചെയ്യുകയായിരുന്നു.

ഒരു ഭാഗത്ത് മാര്‍സലീഞ്ഞോ ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ നടത്തുമ്പോള്‍ അല്‍ഫാരോയും ആശിഖും ആദില്‍ ഖാനും പോലുള്ള താരങ്ങള്‍ അക്രമോത്സുകമായ മുന്നേറ്റങ്ങള്‍ നടത്തുന്ന കാഴ്ചയാണ് തുടക്കം മുതല്‍ കാണുന്നത്.
മാര്‍സലീഞ്ഞോയില്‍ ആരംഭിക്കുന്ന ഗോവന്‍ മുന്നേറ്റത്തെ ഒരു തവണ പോലും കവര്‍ ചെയ്തു നിര്‍ത്താന്‍ കേരളത്തിന്‍റെ പ്രതിരോധ നിരയ്ക്ക് സാധിക്കുന്നില്ല.

ഇരുപതാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് അല്‍ഫാരോയും മാര്‍സലീഞ്ഞോയും തമ്മിലുള്ള തന്ത്രപരമായ നീക്കത്തില്‍ ഷോട്ട് പോകുന്നുവെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയരുകയായിരുന്നു. കൗണ്ടര്‍ അറ്റാക്കില്‍ ക്രിയാത്മകമായൊരു മുന്നേറ്റം കാഴ്ചവെക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. റൈറ്റ് വിങ്ങില്‍ നിന്നും വന്ന ക്രോസ് പോസ്റ്റിലേക്ക് അടിച്ചു കയറ്റാന്‍ മാര്‍ക് സിഫ്നിയോസിന്‍റെ നല്ലൊരു ശ്രമം ഉണ്ടായെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയരുകയായിരുന്നു.

ഓരോ തവണയും പുണെയുടെ കാലുകളില്‍ പന്തെത്തുമ്പോള്‍ ഒതുക്കത്തോടെ കളി മെനയുന്ന കാഴ്ച
യാണ് ആദ്യ ഇരുപത്തിയഞ്ചു മിനുട്ടില്‍ കാണുന്നത്. പന്ത് കൈപ്പറ്റുന്ന മാര്‍സലീഞ്ഞോയുടെ രണ്ടും മൂന്നും കളികാരെ അനായാസേന കവച്ചുവെച്ചുകൊണ്ട് മുന്നേറുകയാണ്. ഹെഡ്ഡര്‍ ഗോളുകള്‍ നേടാനാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം. 29ാം മിനുട്ടില്‍ വലതുവിങ്ങില്‍ വന്ന ക്രോസ് ഹെഡ് ചെയ്യാന്‍ സിഫ്നിയോസിസ് രണ്ടാമതൊരു ശ്രമം നടത്തുകായും ചെയ്യുന്നു.

33ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയാണ് ആദ്യ ഗോള്‍ കണ്ടെത്തുകയാണ്. പൂണെയുടെ മലയാളി താരം ആശിഖ് കുരുണിയാനാണ് ആദ്യ ഗോളിനുള്ള വഴിയൊരുക്കിയത്. മൂന്ന് മിനുട്ടുകള്‍ക്കകം ആശിഖ് കുരുണിയന്‍ മറ്റൊരു ഷോട്ട് തുടുത്തുവെങ്കിലും അത് ശുഭാശിഷ് റോയി തടുക്കുകയായിരുന്നു. 40ാം മിനുട്ടില്‍ കേരളത്തിന്‍റെ പ്രതിരോധ താരം ലാല്‍രുത്തരയെ ടാക്കില്‍ ചെയ്തുകൊണ്ട് അപകടകരമായ മറ്റൊരു മുന്നേറ്റത്തിനും ഈ ഇരുപത്തിരണ്ടുകാരന്‍ വഴിയൊരുക്കി. ജിങ്കന്‍ രക്ഷിചില്ലായെങ്കില്‍ മറ്റൊരു ഗോള്‍ കൂടി പുണെയ്ക്ക് ലഭിച്ചേനെ. 39ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂം നടത്തിയ മുന്നേറ്റം ഓഫ് സൈഡ് വിളിക്കുകയുണ്ടായി. 44ാം മിനുട്ടില്‍ ഹ്യൂമിലൂടെ കേരളാ ബ്ലാസ്റ്റേഴ്സ് ലക്ഷ്യത്തിലെത്തിയ ഒരു ഷോറ്ട്ട് തുടുത്തുവെങ്കിലും പുണെ ഗോള്‍ കീപ്പര്‍ അത് തടുക്കുകയായിരുന്നു. തിരികെവന്ന പന്ത് കൈവശപ്പെടുത്താന്‍ ഹ്യൂം ശ്രമിച്ചുവെങ്കിലും ഓഫ് സൈഡ് വിളിക്കുകയാണുണ്ടായത്.

ആദ്യപകുതിയുടെ അധികസമയത്തിലെ അവസാന മിനുട്ടില്‍ പുണെ ബോക്സിനടുത്ത് വച്ച് ബെര്‍ബയെ ആദില്‍ ഖാന്‍ ഫൗള്‍ ചെയ്യപ്പെടുന്നു. മികച്ചൊരു ഫ്രീ കിക്കില്‍ ഹ്യൂം ഹെഡ്ഡര്‍ കണ്ടെത്തിയെങ്കിലും പന്ത് പുണെ പ്രതിരോധത്തില്‍ തട്ടി ലക്ഷ്യം വിട്ടു പോവുകയായിരുന്നു. ആദ്യ പകുതിയില്‍ പൂണെ ആറ് ഷോട്ടുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഒരേയൊരു ഷോട്ടാണ് ലക്ഷ്യത്തിലെത്തിയത്.

രണ്ടാം പകുതിയാകുംബോഴേക്കും കേരളാ ബ്ലാസ്റ്റേഴ്സ് ഒരു മാറ്റം വരുത്തിയിരിക്കുന്നു. അനുഭവസമ്പന്നനായ ബെര്‍ബറ്റോവിനെ പിന്‍വലിച്ച് പുതിയ സൈനിങ്ങായ കിസിറ്റോ കേസിരോണെ കേരളം ഇറക്കിയിരിക്കുന്നു. ഡേവിഡ്‌ ജയിംസ് മാനേജരുടെ ബോക്സില്‍ നിന്ന് കളിയുടെ നിയന്ത്രണം ഏറ്റെടുത്തതിരിക്കുന്നതായി കാണാം. രണ്ടാം പകുതി പത്ത് മിനുട്ട് പിന്നിടുമ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഉത്തേജിതമായ ഉത്സാഹത്തോടെ അക്രമ ഫുട്ബാള്‍ കളിക്കുകയാണ്. പുതിയ സൈനിങ്, ഇരുപതുകാരനായ കിസിറ്റോ ആയിരകണക്കിന് വരുന്ന കാണികളെ ഇളക്കിമരിച്ചുകൊണ്ട് മികച്ച ചില മുന്നേറ്റങ്ങള്‍ മെനയുന്നു.

ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബ്ലാസ്റ്റേഴ്സ് മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തുന്നത് കാണാം. 60ാം മിനുട്ടില്‍ അല്‍ഫാരോയെ ഫൗള്‍ ചെയ്തതിന് വെസ് ബ്രൗണിനെതിരെ മഞ്ഞ കാര്‍ഡ് വിധിക്കുന്നു. മാഞ്ചസ്റ്റര്‍ ഇതിഹാസങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമല്ല ! അനുഭവസംബത്തിനെ മരിക്കടന്നു യുവതുര്‍ക്കികള്‍ മികച്ചൊരു അക്രമ ഫുട്ബാള്‍ ആണ് മുന്നോട്ട് വെക്കുന്നത്. രണ്ടാം പകുതി മുതല്‍ പെക്കൂസനും ജാക്കി ചന്ദ് സിങ്ങും ഇരുപതുകാരനായ കിസിറ്റോയും മികച്ച ചില മുന്നേറ്റങ്ങള്‍ കാഴ്ചവെക്കുന്നു. യുവ താരങ്ങളുടെ കാലില്‍ പന്തെത്തുമ്പോള്‍ ആയിരങ്ങളുടെ ശബ്ദാരവങ്ങളില്‍ മുകരിതമാണ് കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം.

70ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂമിനെതിരെ വന്ന ഫൗളില്‍ കേരളാ ബ്ലാസ്റ്റേഴ്സിനനുകൂല ഫ്രീ കിക്ക് പൂണെ പ്രതിരോധിക്കുകയായിരുന്നു. 73ാം മിനുട്ടില്‍ മാര്‍ക്ക് സിഫ്നിയോസിസിലൂടെ കേരളത്തിന് ആദ്യ ഗോള്‍! ഇടതുവിങ്ങില്‍ പെക്കൂസന്‍ തുടങ്ങിവച്ച മുന്നേറ്റം പുണെ ഗോളിയെ മറച്ചുവെച്ച് കൊണ്ട് സിഫ്നിയോസ് മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയില്‍ കേരളത്തിന്‍റെ കളിയില്‍ സാരമായ മാറ്റം വരുന്നതായി കാണാം. വിങ്ങുകളില്‍ നിന്നും നിരന്തരം ക്രോസുകള്‍ വീഴുന്നതോടൊപ്പം മധ്യനിരയില്‍ പന്ത് അടക്കത്തോടെ നിലനിര്‍ത്തുകയും സമയമനത്തോടെ മെനയുകയും ചെയ്യുകയാണ് മഞ്ഞപ്പട.

84ാം മിനുട്ടില്‍ പരുക്കേറ്റ റിനോ ആന്‍റോയ്ക്ക് പകരം സാമുവല്‍ ശദപിനെ കേരളം ഇറക്കുമ്പോള്‍ ആഷിഖ് കുരുണിയനെ പിന്‍വലിച്ച പുണെ പകരം ഇറക്കുന്നത് ജ്യുവല്‍ രാജയെയാണ്. 85ാം മിനുട്ടില്‍ പുണെ ബോക്സിനരികില്‍ കേരളത്തിന് മറ്റൊരു ഫ്രീ കിക്ക്. ഇയാന്‍ ഹ്യൂമെടുത്ത കീപ്പര്‍ സെറ്റ് പീസ്‌ വീരേന്ദ്ര കൈത്ത് തടുക്കുന്നു. 88ാം മിനുട്ടില്‍ പെക്കൂസന്‍റെ കാലില്‍ നിന്നും മികച്ചൊരു ശ്രമം ഉണ്ടായെങ്കിലും ഇഞ്ചുകള്‍ വ്യത്യാസത്തിലാണ് കേരളത്തിന് ഗോള്‍ നഷ്ടപ്പെടുന്നത്.

തൊണ്ണൂറ് മിനുട്ട് പിന്നിടുമ്പോള്‍ ഒരു സമനില പിടിക്കാനാണ് പുണെയുടെ ശ്രമം. സമയം നഷ്ടപ്പെടുത്തിയതിന് മാര്‍സലീഞ്ഞോയ്ക്ക് മഞ്ഞ കാര്‍ഡ് ലഭിക്കുന്നു. അധികസമയതതിന്‍റെ നാലാം മിനുട്ടില്‍ കേരളത്തിന് അവസാനപ്രതീക്ഷയായി ഒരു കോര്‍ണര്‍ വീണുകിട്ടിയെങ്കിലും അത് പുണെ ഗോളി തടുക്കുകയായിരുന്നു.

കളിയുടെ രണ്ടാം പകുതിയില്‍ കേരളത്തിന്‍റെ തിരിച്ചുവരവ് ആശാവഹമാണ്‌. പുതിയ കോച്ചിനോടൊപ്പം പുതിയ താരവും മാറിയ തന്ത്രങ്ങളും കേരളത്തിനെ വിജയപാതയിലേക്ക് തിരിച്ചുകൊണ്ടുവരും എന്ന സൂചനയാണ് രണ്ടാം പകുതിയില്‍ നിന്നും ലഭിക്കുന്നത്. ഇന്നത്തെ കളിയില്‍ നേടിയ ഒരു പോയന്‍റോടെ കേരളാ ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് തന്നെ തുടരുമ്പോള്‍ പൂണെ ഒന്നാം സ്ഥാനക്കാരായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook