scorecardresearch
Latest News

മഞ്ഞപ്പടയ്ക്ക് ഷോക്ക്! അടുത്ത മൽസരങ്ങള്‍ക്ക് ബൂട്ട് കെട്ടാന്‍ ഇയാന്‍ ഹ്യൂം ഇല്ല

സീസണിലെ അടുത്ത എല്ലാ മൽസരങ്ങളില്‍ നിന്നും അദ്ദേഹം വിട്ടു നിന്നേക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം

മഞ്ഞപ്പടയ്ക്ക് ഷോക്ക്! അടുത്ത മൽസരങ്ങള്‍ക്ക് ബൂട്ട് കെട്ടാന്‍ ഇയാന്‍ ഹ്യൂം ഇല്ല

ഐഎസ്എല്ലില്‍ ആറാം ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ട് ഇയാന്‍ ഹ്യൂം പരുക്കേറ്റ് പുറത്ത്. പുണെ സിറ്റിയ്ക്ക് എതിരെ നടന്ന മൽസരത്തിനിടെയാണ് അദ്ദേഹത്തിന് പരുക്കേറ്റത്. സീസണിലെ അടുത്ത എല്ലാ മൽസരങ്ങളില്‍ നിന്നും അദ്ദേഹം വിട്ടു നിന്നേക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.

നിലവിലെ ചാംപ്യന്മാരായ അമ്രാ ടീം കൊല്‍ക്കത്തയോട് ഇന്ന് മഞ്ഞപ്പട പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്. ഹ്യൂമിന്റെ അഭാവം ടീമിന് കനത്ത തിരിച്ചടിയാകുമെന്നാണ് ആരാധകരുടെ ആശങ്ക. രാത്രി എട്ടിന് കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടിലാണ് മൽസരം.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത കിരീടം നേടിയത്. അതുകൊണ്ട് തന്നെ ഇന്നത്തെ മൽസരത്തില്‍ ഇന്ത്യ പകരം വീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്നത്തെ മൽസരത്തില്‍ തോറ്റാല്‍ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകള്‍ മങ്ങും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതിന്റെ ആനുകൂല്യം കൊല്‍ക്കത്തക്കുണ്ട്. എന്നാല്‍ ഏത് എവേ മൽരത്തിലും ടീമിനെ പിന്തുണക്കുന്ന ഒരു മഞ്ഞപ്പടയുള്ളത് ബ്ലാസ്റ്റേഴ്സിനും പ്രതീക്ഷയാണ്.

നിലവില്‍ ബ്ലാസ്റ്റേഴ്സ് ആറാമതും കൊല്‍ക്കത്ത എട്ടാമതുമാണ്. കൊല്‍ക്കത്തയുടെ സാധ്യതകള്‍ ഏറെക്കുറേ അവസാനിച്ചു കഴിഞ്ഞു. എന്നാല്‍ ഡേവിഡ് ജെയിംസ് പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്സിന് ജയം നേടാനായാല്‍ പ്രതീക്ഷക്ക് വകയുണ്ട്.14 കളിയില്‍ നിന്ന് അഞ്ച് ജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമായി 20 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഇന്ന് ജയിച്ചാല്‍ ജംഷഡ്പൂരിനെ മറികടന്ന് നലാം സ്ഥാനത്തേക്ക് മുന്നേറാം. മറിച്ച് കൊല്‍ക്കത്ത ജയിച്ചാലും എട്ടാം സ്ഥാനത്തിനപ്പുറം കടക്കില്ല.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Kerala blasters striker iain hume likely miss next matches due to injured