കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ആരാദകര്‍ക്ക് ആഘോഷിക്കാം. ഘാനയില്‍ നിന്നുമുള്ള ഇരുപത്തിരണ്ടുകാരന്‍ കറേജ് പെകൂസന്‍ ഈ വര്‍ഷം മഞ്ഞ കുപ്പായത്തില്‍ എത്തും. ഇടതുവിങ് – അറ്റാകിങ് മിഡ്ഫീല്‍ഡ് എന്നീ സ്ഥാനങ്ങളില്‍ കളിക്കാവുന്ന കറേജ് പെകൂസന്‍ ഇന്ത്യയിലേക്ക് എത്തുന്നത് സ്ലൊവേനിയന്‍ ലീഗിലെ അനുഭവസമ്പത്തുമായാണ്.

ക്ലബ്ബിന്‍റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്ത റെനെച്ചായന്‍ എങ്ങോട്ടേക്കാണ് ടീമിനെ നയിക്കുന്നത് എന്ന സൂചന നല്‍കുന്നതാണ് പുതിയ സൈനിങ്. അനുഭവസമ്പത്തുള്ള താരങ്ങളെ തങ്ങളുടെ പാളയങ്ങളിലെത്തിക്കാന്‍ മറ്റു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ മത്സരിക്കുമ്പോള്‍. യുവത്വത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു മുന്നോട്ടുപോകുവാനാണ് റെനെ മ്യൂലന്‍സ്റ്റീന്‍റെ തീരുമാനം. മുന്‍പ് മഞ്ഞകുപ്പായത്തില്‍ എത്തിയിത്തുള്ള ഹോസുവിനും ആന്റോണിയോ ജെര്‍മനും വേണ്ടി ആരാദകര്‍ താത്പര്യം പ്രകടിപ്പിക്കുമ്പോഴും ഇനി രണ്ടാമതാവാനല്ല. കപ്പ്‌ നേടാന്‍ തന്നെയാണ് പടയൊരുങ്ങത് എന്ന് സൂചിപ്പിക്കുന്നതാണ് റെനെച്ചായന്‍റെ സൈനിങ്.

കഴിഞ്ഞ സീസണില്‍ എഫ്‌സി കോപറിനുവേണ്ടി നാലുഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുള്ള കറേജ് പെകൂസനു ഇരുവിങ്ങുകളില്‍ എന്നപോലെ തന്നെ സെന്‍റര്‍ ഫോര്‍വേഡ് ആയും കളിക്കാന്‍ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ