കൊച്ചി: സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പുള്‍ഗയുമായി കേരളാ ബ്ലാസ്റ്റേഴ്സ് കരാറിലെത്തി.  2014, 2015 സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി തിളങ്ങിയ താരത്തെ കൊണ്ടുവരുന്നത് വഴി മധ്യനിരയിലുള്ള കുറവ് നികത്താം എന്നാണ് കോച്ച് ഡേവിഡ്‌ ജെയിംസിന്‍റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലുള്ള വിക്ടര്‍ പുള്‍ഗ ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങളോടൊപ്പം പരിശീലിക്കുന്നുണ്ടായിരുന്നു. പുള്‍ഗയെ കൊണ്ടുവരുന്നയിടത്ത് ആരെയാണ് ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യുന്നത് എന്ന് വ്യക്തമല്ല. പരുക്കേറ്റ കിസിറ്റോ കെസിരോണോ കഴിഞ്ഞ കുറച്ചു കളികളായി ആദ്യ ഇലവനില്‍ ഇടം നേടാതിരുന്ന നെമാഞ്ച പെസിക്കിനെയോ ആകും ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യുക.

കേരളത്തിന് വേണ്ടി പതിനഞ്ച് കളികളില്‍ നിന്നായി ഒരു ഗോള്‍ നേടാനും ഒരു ഗോളിന് വഴിയൊരുക്കാനും ഈ മുപ്പത്തിരണ്ടുകാരന് സാധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ