കഴിഞ്ഞ വർഷം നടന്ന അണ്ടർ 17 ലോകകപ്പിലെ ഇന്ത്യയുടെ ഏക ഗോളിന് അവകാശിയായ ജീക്സൺ സിങ്ങും കേരള ബ്ലാസ്റ്റേഴ്സിൽ. ലോകകപ്പിലും ഐ ലീഗിലും പുറത്തെടുത്ത മിന്നും പ്രകടനമാണ് കൗമാര താരത്തിന് ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള വാതിൽ തുറന്നുനൽകിയത്.

ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയെങ്കിലും താരം ഈ സീസണിൽ ഐ ലീഗിൽ തന്നെ തുടരും. മിനർവ്വ പഞ്ചാബിന്റെ താരമായ ജീക്സൺ ലോണടിസ്ഥാനത്തിൽ ഇപ്പോൾ ഇന്ത്യൻ ആരോസിന് വേണ്ടിയാണ് മത്സരിക്കുന്നത്. ഐ ലീഗിലെ കൗമാര ടീമായ ഇന്ത്യൻ ആരോസിന്റെ മധ്യനിരതാരമാണ് ജീക്സൺ.

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കൗമാരതാരം. മണിപ്പൂരുകാരനായ ജീക്സണാണ് ലോകകപ്പിലെ ഇന്ത്യയുടെ ഏക ഗോൾ നേടിയത്. കൊളംബിയയ്ക്കെതിരെ ഹെഡറിലൂടെയായിരുന്നു താരത്തിന്റെ ഗോൾ.

ഇന്ത്യൻ അണ്ടർ 17 ടീമിൽ സഹകളിക്കാരനായിരുന്ന ധീരജ് സിങ് നേരത്തെ കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയിരുന്നു. കൊച്ചിയിൽ നടന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ടൂർണമെന്റായ ടോയോട്ട ലാ ലീഗ സീരിസിൽ ഗോൾവല കാത്തത് ധീരജായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ