scorecardresearch

മഞ്ഞപ്പടയെ ഡേവിഡ് ജെയിംസ് തന്നെ പരിശീലിപ്പിക്കും; കരാര്‍ പുതുക്കി

ഡേവിഡ് ജെയിംസിനെ രൂക്ഷമായി വിമർശിച്ച് സൂപ്പർ താരം ദിമിതർ ബെർബറ്റോവ് രംഗത്ത് വന്നിരുന്നു

ഡേവിഡ് ജെയിംസിനെ രൂക്ഷമായി വിമർശിച്ച് സൂപ്പർ താരം ദിമിതർ ബെർബറ്റോവ് രംഗത്ത് വന്നിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Blasters new coach, David James Kerala Blasters coach, Kerala Blasters

കൊച്ചി: പരിശീലകൻ ഡേവിഡ് ജെയിംസുമായുള്ള കരാർ കേരളാ ബ്ളാസ്റ്റേഴ്സ് പുതുക്കി. 2021 വരെയാണ് കരാർ പുതുക്കിയിരിക്കുന്നത്.ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ പോലും കടക്കാനാവാതെ പുറത്തായതിനു പിന്നാലെ ഡേവിഡ് ജെയിംസിനെ രൂക്ഷമായി വിമർശിച്ച് സൂപ്പർ താരം ദിമിതർ ബെർബറ്റോവ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കരാര്‍ പുതുക്കിയത്.

Advertisment

‘താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം പരിശീലകനാണിതെന്നും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ നിലവാരമില്ലാത്തതുമാണെന്നുമാണ് ബെര്‍ബ തുറന്ന് പറഞ്ഞിരിക്കുന്നത്. സീസണ്‍ അവസാനിക്കുകയാണെന്നും താന്‍ മടങ്ങുകയാണെന്നും അറിയിച്ചുള്ള ഇന്‍സ്റ്റാഗ്രാമം പോസ്റ്റിലൂടെയാണ് ബെര്‍ബറ്റോവ് പരിശീലകനെതിരെ തുറന്നടിച്ചിരിക്കുന്നത്. സ്ട്രൈക്കറുടെ നെഞ്ചിലേക്ക് പന്ത് ചിപ്പ് ചെയ്തു കൊടുക്കണം എന്നതുൾപ്പെടെയുള്ള പരിശീലകന്റെ നിർദേശങ്ങളേയും ബെർബറ്റോവ് പരിഹസിച്ചു. ഇതുപോലെ ആരാണ് കളിക്കുക എന്നായിരുന്നു ബെർബറ്റോവിന്റെ ചോദ്യം. ഡേവിഡ് ജെയിംസ് ചുമതലയേറ്റതിനു പിന്നാലെ മാർക് സിഫ്നിയോസും ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.

Kerala Blasters Fc David James

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: