കഴിഞ്ഞ സീസണിലെ നാണംകെട്ട പ്രകടനത്തിന് വരുന്ന സീസണിൽ പ്രായശ്ചിത്വം ചെയ്യാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. അടിമുടി മാറ്റവുമായാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എത്തുക. പരിശീലകനിൽ തുടങ്ങിയതാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ മാറ്റങ്ങൾ. ഇന്ത്യൻ സൂപ്പർ ലീഗിൽ അക്രമണ ഫുട്ബോളിന്റെ പുതിയ ഭാവം അവതരിപ്പിച്ച എൽകോ ഷാട്ടോരിയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ.

പരിശീലകനൊപ്പം മുന്നേറ്റത്തിലും, മധ്യനിരയിലും, പ്രതിരോധത്തിലും ബ്ലാസ്റ്റേഴ്സിനായി തന്ത്രങ്ങൾ മെനയാനും ആവിഷ്കരിക്കാനും ഒരുപിടി താരങ്ങളും പുതിയതായി ടീമിലേക്ക് എത്തിയിട്ടുണ്ട്. എൽകോ ഷാട്ടോരിയുടെ പഴയ തട്ടകമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് തന്നെയാണ് പ്രധാന താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. പരിചയസമ്പത്തിനൊപ്പം യുവനിരയുടെ കരുത്തും ടീമിന് മുതൽകൂട്ടാണ്. ഇതുവരെ 12 താരങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസഫർ ഓപ്ഷനിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.

ബെർത്തലോമിയോ ഒഗ്ബെച്ചെ

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്രെ മിന്നും താരമായിരുന്ന ഒഗ്ബച്ചെ. ക്ലബ്ബിനായ 18 മത്സരങ്ങളിൽ നിന്ന് ഒഗ്ബച്ചെ 12 ഗോളുകളും സ്വന്തമാക്കിയ നൈജീരിയക്കാരൻ ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമ്മനുവേണ്ടിയും അൽവസ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം നോർത്ത് ഈസ്റ്റിലൂടെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്.

മുഹമ്മദ് മുസ്തഫ നിങ്

മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ അവതരിപ്പിക്കുന്ന സെനഗൽ താരമാണ് മുഹമ്മദ് മുസ്തഫ നിങ്.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ സ്ഥാനത്തായിരിക്കും വരുന്ന സീസണിൽ താരം ഇറങ്ങുക. 184 സെന്റിമീറ്റർ ഉയരമുള്ള മുസ്തഫ മധ്യനിരയിൽ തന്ത്രങ്ങൾ മെനയുന്നതോടൊപ്പം പ്രതിരോധത്തിലും കരുത്താകും. ലെയ്ഡ എസ്പോർട്ടിയു, സി.ഡി.എബ്രോ, എസ്.ഡി.അമോറെബീറ്റ, സി.ഡി.സരിനേന, യുഡി ലോഗ്രോൺസ്, അൻഡോറ സി.എഫ്, എസ്.ഡി.ഇജിയാ എന്നീ ക്ലബ്ബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്.

സെർജിയോ സിഡോഞ്ച

സ്‌പെയിനിൽ നിന്ന് കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയ സെർജിയോ സിഡോഞ്ച ജംഷഡ്പൂർ എഫ്സി താരമായിരുന്നു. ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ തന്ത്രങ്ങൾ മെനയുക എന്ന ദൗത്യമാണ് സെർജിയോ സിഡോഞ്ചക്കുള്ളത്. സ്‌പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ ജൂനിയർ, ബി ടീമുകളിൽ കളിച്ച് പരിചയമുള്ള താരമാണ് 28കാരനായ സെർജിയോ സിഡോഞ്ച.

മാരിയോ അർക്കസ്

കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ മാനേജ്മെന്റ് കണ്ടെത്തിയ താരമാണ് മാരിയോ അർക്കസ്. സ്‌പാനിഷ് താരമായ അർക്കസിന്റെയും പ്രധാന ദൗത്യം മധ്യനിരയിൽ തന്ത്രങ്ങൾ മെനയുക എന്നത് തന്നെയാണ്. ജംഷ്ഡ്പൂർ എഫ്സിയിൽ നിന്നു തന്നെയാണ് താരം കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

ജിയാനി സുയിവെർലൂൺ

പ്രതിരോധനിരയിൽ കേരള ബ്ലാസ്റ്റേഴ്സിനായി കോട്ടകെട്ടാൻ ഇനി ഡച്ച് വൻമിതിലുമുണ്ടാകും. കഴിഞ്ഞ സീസണിൽ ഡൽഹി ഡൈനാമോസിന്റെ താരമായിരുന്ന ജിയാനി ബ്ലാസ്റ്റേഴ്സിൽ എത്തുന്നതോടെ സന്ദേശ് ജിങ്കൻ നേതൃത്വം നൽകുന്ന പ്രതിരോധ നിര കൂടുതൽ ശക്തമാകും. ഡച്ച് ടീം ഫെയനൂർദ്, ഇംഗ്ലീഷ് ക്ലബ് വെസ്റ്റ്ബ്രോം എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ജിയാനി സുയിവെർലൂൺ.

ടി.പി.രഹ്നേഷ്

മലയാളി കൂടിയായ ഗോൾ കീപ്പർ ടി.പി.രഹ്നേഷിനെയും കേരള ബ്ലാസ്റ്റേഴ്സ് ഒപ്പം ചേർത്തിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്ന ടി.പി.രഹ്നേഷുമായി കേരള ബ്ലാസ്റ്റേഴ്സ് ഒരു വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യൻ സൂൂപ്പർ ലീഗിന്റെ തുടക്കം മുതൽ നോർത്ത് ഈസ്റ്റിന്റെ ഗോൾകീപ്പറായി കളിക്കുന്ന രഹ്നേഷ് ഏറെ നാളുകൾക്ക് ശേഷമാണ് കേരളത്തിലെ ഒരു ക്ലബ്ബിന് വേണ്ടി കളിക്കാനൊരുങ്ങുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2015 സീസണില്‍ നാല് ക്ലീന്‍ ഷീറ്റുകള്‍ നേടി രഹനേഷ് ശ്രദ്ധ നേടിയിരുന്നു.

ബിലാൽ ഹുസൈൻ ഖാൻ

കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ കരാറിലെത്തിയ മറ്റൊരു ഗോൾ കീപ്പറാണ് ബിലാൽ ഖാൻ. കഴിഞ്ഞ ഐ ലീഗ് സീസണിൽ റയൽ കശ്മീരിന്റെ താരമായിരുന്ന മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എഫ്സി പൂനെ സിറ്റി, ഗോകുലം കേരള എഫ്സി ടീമുകളിലും അംഗമായിരുന്ന ബിലൽ ബ്ലാസ്റ്റേഴ്സ് ഗോൾവല കാക്കാനുണ്ടാകും.

കെ.പി.രാഹുൽ

ഐ ലീഗ് ക്ലബ്ബായ ഇന്ത്യൻ ആരോസിന്റെ മലയാളി താരം കെ പി രാഹുലിനെയും കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിട്ടുണ്ട്. 2017ൽ ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ച താരമാണ് രാഹുൽ. പത്തൊമ്പത് കാരനായ രാഹുൽ ലോകകപ്പിൽ മികച്ച പ്രകടനത്തോടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഐ ലീഗിൽ ഇന്ത്യൻ ആരോസിന് വേണ്ടി 37 മത്സരങ്ങൾ കളിച്ച രാഹുൽ 21 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യ അണ്ടർ 20 ടീമിന്റെയും ഭാഗമാണ് രാഹുൽ.

സയീദ് ബിൻ വാലീദ്

അറ്റാക്കിങ് മിഡ്ഫീൾഡറായ സയീദ് ബിൻ വാലീദ് യുഎഇയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണ്. ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ടീമിന്റെ പ്രാഥമിക ക്യാമ്പിലുണ്ടായിരുന്ന താരം യുഎഇയിൽ അൽ എത്തിഹാദ് സ്പോർട്സ് അക്കാദമിയിലും അൽ ജസീറ എഫ്സിയിലും കളിച്ചിട്ടുണ്ട്.

ഷിബിൻ രാജ് കുനിയിൽ

കേരള ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയിരിക്കുന്ന മറ്റൊരു ഗോൾകീപ്പറാണ് ഷിബിൻ രാജ് കുനിയിൽ. സന്തോഷ് ട്രോഫി നേടിയ സർവീസസ് ടീമിൽ അംഗമായിരുന്ന ഷിബിൻ മോഹൻ ബഗാൻ, ഗോകുലം എഫ്സി ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

ലവ്പ്രീത് സിങ്

കേരള ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയിരിക്കുന്ന മറ്റൊരു യുവതാരമാണ് ലവ്പ്രീത് സിങ്. ടീമിന്റെ നാലാം ഗോൾ കീപ്പറായാണ് ലവ്പ്രീതിന്റെ കടന്ന് വരവ്. ഐ ലീഗിലെ കൗമരപടയായ ഇന്ത്യൻ ആരോസിൽ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

മൻവീർ സിങ്

ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ഓസോൺ എഫ്സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരമാണ് മൻവീർ സിങ്. മുന്നേറ്റനിരയിൽ കളിക്കുന്ന ബ്ലാസ്റ്റേഴ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook