ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായി അരയും തലയും മുറുക്കി ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇതിനൊടകം നിരവധി താരങ്ങളെ ടീമിലെത്തിച്ച് കഴിഞ്ഞ ക്ലബ്ബ് കൂടുതൽ താരങ്ങളുമായി കരാർ ഒപ്പിടുന്നത് തുടരുകയാണ്. ഏറ്റവും ഒടുവിൽ മുന്നേറ്റ താരം സത്യസെൻ സിങ്ങുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടിരിക്കുന്നത്. നോർത്ത് ഈസ്റ്റിൽ നിന്ന് തന്നെയാണ് സത്യസെന്നും കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ഡൽഹി ഡൈനാമോസിന്റെയും ഭാഗമായിരുന്നും സത്യസെൻ സിങ്. ഡിഎസ്കെ ശിവാജിയന്‍സ്, സാല്‍ഗോക്കര്‍ എഫ്സി, റോയല്‍വാഹിങ്ഡോഹ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. കൂടാതെ നിരവധി തവണ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയും അണിഞ്ഞിട്ടുണ്ട്.
View this post on Instagram
The ‘Wing Wizard’ from Manipur now joins the KBFC Family! #SwagathamSeityasen #KeralaBlasters
ഐഎസ്എല്‍ 2019-20 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമാകുക എന്നത് പുതിയ വെല്ലുവിളിയാണെന്നും അത് ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും സത്യസെന്‍ സിംങ് പറഞ്ഞു. ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ ടീമിനെ പിന്തുണയ്ക്കാന്‍ പരമാവധി പരിശ്രമിക്കുമെന്നും സത്യസെന്‍ സിംഗ് കൂട്ടിച്ചേർത്തു.
ഇരു വിങ്ങുകളിലും ഒരുപോലെ കളിക്കാന്‍ കഴിയുന്ന താരമായ സത്യസെന്‍ ടീമിലെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകന് ഷട്ടോരി പറഞ്ഞു.പ്രധാനമായും വലതുകാല്‍ ഉപയോഗിച്ച് കളിക്കുന്ന കളിക്കാരനാണെങ്കിലും കളിക്കിടയില്‍ ഇടംകാൽ ഉപയോഗിച്ച് ഷൂട്ട് ചെയ്യുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കൂടാതെ ആകര്‍ഷകമായ വേഗതയും, അത് ഈ വര്‍ഷം വിങ്ങില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സഹായിക്കുമെന്നും ഷട്ടോരി അഭിപ്രായപ്പെട്ടു.
Read More Sports Related Stories Here
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook