/indian-express-malayalam/media/media_files/2025/01/13/XgjcLojeavESYWBG1VNu.jpg)
കേരളാ ബ്ലാസ്റ്റേഴ്സ്(ഫയൽ ഫോട്ടോ)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയ പരമ്പര തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ നോര്‍ത് ഈസ്റ്റ് യുണൈറ്റടിനെതിരെ കളിത്തിലിറങ്ങുന്നു. സ്വന്തം തട്ടകമായ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം രാത്രി 7.30ന് ആണ് ആരംഭിക്കുന്നത്. 16 കളികളില്‍ നിന്നായി 6 ജയവും 8 തോല്‍വിയും 2 സമനിലയുമുള്ള ബ്ലാസ്‌റ്റേഴ്‌സ് 20 പോയിന്റുമായി നിലവില്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ടീം നാളെ കളത്തിലിറങ്ങുന്നത്.
ലീഗില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന നോര്‍ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിക്കല്‍ ബ്ലാസ്റ്റേഴ്‌സിന് അത്ര എളുപ്പമാവില്ല. കഴിഞ്ഞ അഞ്ച് കളികളില്‍ തോല്‍വിരഹിതരായി ഇറങ്ങുന്ന ടീമിന് എന്നാല്‍ അവസാന മൂന്ന് കളികളിലും സമനില മാത്രമാണ് നേടാനായിട്ടുളത്. 16 കളികളില്‍ നിന്ന് 6 ജയവും 6 സമനിലയും 4 തോല്‍വിയുമായി 24 പോയിന്റുള്ള നോര്‍ത് ഈസ്റ്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
സ്വീഡ്ഷ് പരിശീലകന്‍ മിഖായല്‍ സ്റ്റാറേയെ പുറത്താക്കിയ ഒഴിവില്‍ എത്തിയ മലയാളി പരിശീലകന്‍ ടി ജി പുരുഷോത്തമന്റെ നേത്രത്വത്തില്‍ കളിച്ച നാല് കളിയില്‍ മൂന്നും ജയിച്ചാണ് ബ്ലാസ്‌റ്റേഴിസിന്റെ വരവ്. സ്റ്റാറേ പരിശിലകനായിരുന്നപ്പോള്‍ 12 കളികള്‍ കളിച്ച ബ്ലാസ്‌റ്റോഴ്‌സിന് ആകെ 3 കളികള്‍ മാത്രമെ ജയിക്കാന്‍ സാധിച്ചിരിന്നുള്ളു. പുതിയ പരിശീലകന് കീഴില്‍ മികച്ച ഫലം ലഭിക്കുന്ന കേരളം സീസണ്‍ അവസാനം വരെ പുരുഷോത്തമനേ തന്നെ പരിശീലക സ്ഥാനത്ത് നിലനിര്‍ത്തിയേക്കും എന്ന വാര്‍ത്തകളും വരുന്നുണ്ട്.
ഈ സീസണില്‍ ഒരു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമും ഒരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. അന്ന് ബ്ലാസ്റ്റേഴ്‌സിനായി നോവ സദോയി ഗോള്‍ നേടിയപ്പോള്‍ നോര്‍ത് ഈസ്റ്റിനായി അവരുടെ സ്‌ട്രൈക്കര്‍ അലാഡിന്‍ അജാറെ ആണ് ഗോള്‍ നേടിയത്. നിലവില്‍ 15 ഗോള്‍ നേടിയിട്ടുള്ള അജാറെ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ചിട്ടുള്ള താരമാണ്.
ഒഡീഷക്കെതിരെ അവസാന നിമിഷം കളി ജയിച്ച ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിര നിറയെ പിഴവ് വരുത്തിയിരുന്നു. അക്രമണത്തില്‍ നല്ല പ്രകടനം കാഴ്ച്ചവെക്കുന്ന കേരളം നോര്‍ത് ഈസ്റ്റിനെതിരെ ഇറങ്ങുമ്പോള്‍ അവരുടെ പ്രതിരോധ നിരയിലെ പിഴവുകള്‍ തിരുത്താനാവും കൂടുതല്‍ ശ്രമിക്കുക. മുന്നേറ്റത്തില്‍ നോവ സദോയിയും ജീസസ് ഹിമെനസ്സും മികച്ച ഫോമില്‍ തുടരുന്നത് ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നുണ്ട്. സസ്‌പെന്‍ഷന്‍ മുലം കഴിഞ്ഞ കളി നഷ്ടപ്പെട്ട പ്രതിരോധ താരം മിലോസ് ഡ്രിന്‍സിച്ച് ടീമില്‍ തിരിച്ചെത്തുമ്പോള്‍ നാല് മഞ്ഞ കാര്‍ഡ് കണ്ട നവോച്ച സിങിന് മത്സരം നഷ്ടമാവും. കഴിഞ്ഞ ദിവസം ടീമിലെത്തിയ മോന്ടിനേഗ്രിയന്‍ താരം ഡൂസന്‍ ലഗത്തോര്‍ നോര്‍ത് ഈസ്റ്റിനെത്തിരെ കളിച്ചേക്കില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us