scorecardresearch

ഐഎസ്എൽ: പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; കൊമ്പന്മാരെ വിഴ്ത്തി റിയൽ കശ്മീർ

എതിരില്ലാത്ത ഒരു ഗോളിനാണ് കശ്മീർ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്

kerala blasters, കേരള ബ്ലാസ്റ്റേഴ്സ്, real kashmir, റിയൽ കശ്മീർ, isl, ഐഎസ്എ., kbfc, ie malayalam, ഐഇ മലയാളം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പിന് മുന്നോടിയായുള്ള പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഐ ലീഗ് ക്ലബ്ബായ റിയൽ കശ്മീരാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കൊച്ചി പനമ്പള്ളി നഗറിലെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കശ്മീർ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.

നേരത്തെ സൗത്ത് യുണൈറ്റഡിനെതിരായ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. നർസാറി,സുയിവര്‍ലൂൺ, സാമുവൽ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകള്‍ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലെ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയത്തിലൂടെ വമ്പൻ തിരിച്ചു വരവാണ് ബ്ലാസ്റ്റേഴ്സ് നേടിയത്.

ഇതുവരെ പുതിയതായി 23 താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിലെത്തിച്ചത്. രണ്ട് താരങ്ങളെ മാത്രം ടീമിലെത്തിച്ച എഫ്.സി ഗോവ ഏറ്റവും കുറവ് സൈനിങ്ങുകൾ നടത്തിയ ക്ലബ്ബുമായി. ടീമിലാകെ നാല് ഗോൾ കീപ്പർമാരാണുള്ളത്. സന്ദേശ് ജിങ്കൻ കരുത്ത് പകരുന്ന പ്രതിരോധ നിരയിൽ 11 താരങ്ങളുണ്ട്. മധ്യനിരയിൽ കളി മെനയാൻ കഴിയുന്ന 14 താരങ്ങളാണ് ഷട്ടോരിയുടെ ടീമിലുള്ളത്. മുന്നേറ്റ നിരയിൽ രണ്ട് മലയാളികൾ ഉൾപ്പടെ നാല് താരങ്ങൾ. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിനുള്ള അന്തിമ സ്ക്വാഡിൽ ആരൊക്കെ ഇടം നേടുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Kerala blasters losed to real kashmir in pre season match