കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് വീണ്ടും ഉണരുകയാണ്. ഒക്ടോബർ 20ന് ഡൽഹി ഡൈനാമോസിനെതിരെ കൊച്ചിയിലാണ് രണ്ടാം ഘട്ടത്തിലെ കേരളത്തിന്റെ ആദ്യ മത്സരം. രണ്ടാം ഹോം മത്സരത്തിലും മഹാപ്രളയത്തിൽ കേരളത്തിന്റെ രക്ഷയ്ക്കെത്തിയവരെ ആദരിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
Let's thank and honour our armed forces for the heroic efforts during the floods!#KeralaBlasters #HeroISL #LetsFootball #KeralaFloods pic.twitter.com/13JTT9IE7o
— Kerala Blasters FC (@KeralaBlasters) October 18, 2018
ഇത്തവണ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കര-വ്യോമ-നാവിക സേനാ അംഗങ്ങളെയാകും കേരള ബ്ലാസ്റ്റേഴ്സ് ആദരിക്കുക.
എല്ലാ ഹോം മത്സരങ്ങൾക്കും മുമ്പ് പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടവരെ ആദരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബർ 5ന് നടന്ന ആദ്യ ഹോം മത്സരത്തിൽ മത്സ്യ തൊഴിലാളികളെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആദരിച്ചത്.
കേരളം ഇത് വരെ കാണാത്ത പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച, സ്വന്തം ജീവൻ പണയം വച്ച് ജീവനുകൾ തിരിച്ചു പിടിച്ച, ധീര യോദ്ധാക്കളെ ആദരിക്കുന്നു, ഒക്ടോബർ 20ന് നടക്കുന്ന മാച്ചിന് മുന്നോടിയായി. നന്ദിയോടെ, സ്നേഹപൂർവ്വം നമുക്കവരെ സ്വാഗതം ചെയ്യാം. #KeralaBlasters pic.twitter.com/36Itp1QUVA
— Kerala Blasters FC (@KeralaBlasters) October 18, 2018
അന്ന് രക്ഷപ്രവർത്തനത്തിന്റെയും അതിജീവനത്തിന്റെയും ഗാഥ വിളിച്ചോതുന്ന സ്പെഷ്യൽ ജെഴ്സിയിലുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങിയത്. കൊച്ചിയിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തതും മത്സ്യത്തൊഴിലാളികളായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ധീരയോദ്ധാക്കളെ ആദരിക്കുന്ന കാര്യം ബ്ലാസ്റ്റേഴ്സ് ആരാധകരെ അറിയിച്ചത്.